'എന്റെ നഗ്നശരീരം ആര്‍ക്കുവേണമെങ്കിലും കാണാം, ആ ട്രോമ എന്നും നിലനില്‍ക്കും'; ജന്നിഫര്‍ ലോറന്‍സ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 11:38 AM  |  

Last Updated: 24th November 2021 11:38 AM  |   A+A-   |  

jennifer_lawrence

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ഹോളിവുഡിലെ സൂപ്പര്‍നായികയാണ് ജന്നിഫര്‍ ലോറന്‍സ്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ പേടിയെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. തന്റെ നഗ്ന ചിത്രങ്ങള്‍ ഹാക്കര്‍മാര്‍ ലീക്ക് ചെയ്ത സംഭവത്തെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. അതിന്റെ ട്രോമ എല്ലാ കാലത്തും തന്നെ വേട്ടയാടുമെന്നും ഒരിക്കലും അതിനെ മറികടക്കാനാവില്ലെന്നുമാണ് ജന്നിഫര്‍ പറഞ്ഞത്.

ജന്നിഫറിന്റെ വാക്കുകള്‍

എന്റെ അനുവാദമില്ലാതെ ആര്‍ക്കുവേണമെങ്കിലും എന്റെ നഗ്ന ശരീരം കാണാനാകും, ഏതു സമയം വേണമെങ്കിലും. ഫ്രാന്‍സിലെ ആരോ ആണ് അത് പ്രസിദ്ധീകരിച്ചത്. എനിക്കുണ്ടായ മാനസികാഘാതം എന്നും അതുപോലെ നിലനില്‍ക്കും.- താരം വ്യക്തമാക്കി. 

നിരവധി സൂപ്പര്‍താരങ്ങളുടെ നഗ്നചിത്രങ്ങളും ലീക്ക് ചെയ്തു

2014 ലാണ് സംഭവം നടക്കുന്നത്. ജന്നിഫര്‍ ലോറന്‍സ് ഉള്‍പ്പടെ നിരവധി സൂപ്പര്‍താരങ്ങളുടെ നഗ്നചിത്രങ്ങളാണ് ഹാക്കര്‍മാര്‍ ലീക്ക് ചെയ്തത്. റിഹാന, സെലേന ഗോമസ് ഉള്‍പ്പടെയുള്ളവരുടേയും സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ലിയനാര്‍ഡോ ഡികാപ്രിയോയ്‌ക്കൊപ്പം ഡോണ്ട് ലുക്ക് അപ്പ് എന്ന സിനിമയാണ് താരത്തിന്റേതായി പുറത്തുവരാനുള്ളത്. കൂടാതെ ഇപ്പോള്‍ തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം.