മുടി നീട്ടി സ്റ്റൈലൻ ലുക്കിൽ നിവിൻ പോളി, ഈശോയെ പോലെയെന്ന് ആരാധകർ; ചിത്രം വൈറൽ

ടിമാരായ ശ്രിന്ദയും അപർണയും ഉൾപ്പടെ നിരവധി പേരാണ് ജീസസ് എന്ന കമന്റുമായി എത്തിയത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

ലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് നിവിൻ പോളി. ഇപ്പോൾ തമിഴ് സംവിധായകൻ റാമിന്റെ പുതിയ  ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മുടിയും താടിയും നീട്ടിയ ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോട്ടോയാണ്. 

മുടി നീട്ടി സ്റ്റൈലൻ ലുക്കിൽ ഇരിക്കുന്ന നിവിൻ പോളിയാണ് ചിത്രത്തിൽ. താരം തന്നെയാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈശോയെ പോലെയുണ്ടെന്നാണ് പലരുടേയും കണ്ടെത്തൽ. നടിമാരായ ശ്രിന്ദയും അപർണയും ഉൾപ്പടെ നിരവധി പേരാണ് ജീസസ് എന്ന കമന്റുമായി എത്തിയത്. 

മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പേരൻപിന് ശേഷം റാം ഒരുക്കുന്ന ചിത്രത്തിലാണ് നിവിൻ എത്തുന്നത്. ചിത്രം ധനുഷ്‍കോടിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത നിവിന്റെ ചിത്രത്തില്‍ അഞ്‍ജലിയാണ് നായികയായി എത്തുന്നത്. ചിത്രം നിര്‍മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിൽ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിലും തമിഴിലും ആയിട്ടായിരിക്കും ചിത്രം എത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com