നിവിൻ പോളിയുടെ കനകം കാമിനി കലഹം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th October 2021 12:07 PM  |  

Last Updated: 15th October 2021 12:08 PM  |   A+A-   |  

nivin_pauly_kanakam_kamini_kalaham

ചിത്രം: ഫേയ്സ്ബുക്ക്

 

നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം  (കകാക) ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ‌യാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. താരത്തിന്റെ ആദ്യ ഒടിടി റിലീസാണ് ചിത്രം

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേള്‍ഡ് പ്രീമിയറായെത്തുന്ന ആദ്യ മലയാളം സിനിമയെന്ന പ്രത്യേകതയും കനകം കാമിനി കലഹത്തിനുണ്ട്. 

കാണാൻ കൊതിക്കുന്ന എന്റർടെയ്ൻ

പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റെര്‍ടെയിനറായിരിക്കും കകാക എന്നാണ് ചിത്രത്തെക്കുറിച്ച് നിവിൻ പോളി പറയുന്നത്. രസകരമായൊരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോലെ തന്നെ ഈ സിനിമയും സാധരണക്കാരെ കുറിച്ചായിരിക്കും. കുടുംബ കഥ പറയുന്ന ചിത്രം ഡാർക്ക് ഹ്യൂമറും സറ്റയറുമുള്ളതാണെന്നും രതീഷ് ബാലകൃഷ്ണ പൊതുവാള്‍ കൂട്ടിച്ചേർത്തു. ഇപ്പോൽ തമിഴ് സംവിധായകൻ റാമിന്റെ പുതിയ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നിവിൻ പോളി. ലിജു കൃഷ്ണയുടെ പടവെട്ട്, രാജീവ് രവിയുടെ തുറമുഖം ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസ് ചെയ്യാനുള്ളത്.