മുഴുവന്‍ സിനിമയും ഷൂട്ട് ചെയ്തത് ഐ ഫോണില്‍; അഭിമാനിക്കുന്നുവെന്ന് മഞ്ജു വാര്യര്‍; ചന്ദ്രു ശെല്‍വരാജിന് പ്രശംസ

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ചിത്രം നടത്തുന്നുണ്ട്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

റെ പ്രത്യേകതകളോടെയാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച ഛായാഗ്രഹകനുള്ള അവാര്‍ഡ് നേടിയത് ചന്ദ്രു ശെല്‍വരാജായിരുന്നു. മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം എന്ന ചിത്രത്തിനായിരുന്നു അംഗീകാരം. ഐ ഫോണില്‍ പകര്‍ത്തിയ സിനിമയ്ക്കാണ് ചന്ദ്രുവിനെ തേടി അംഗീകാരം എത്തിയത്. 

ചന്ദ്രു അഭിമാനമെന്ന് മഞ്ജു വാര്യര്‍

മുഴുവന്‍ സിനിമയും ചന്ദ്രു കാമറയിലാക്കിയത് ഐഫോണിന്റെ സഹായത്തോടെയായിരുന്നു. ചന്ദുവിനെ പ്രശംസിച്ചുകൊണ്ട് നടി മഞ്ജു വാര്യരും രംഗത്തെത്തി. കയറ്റത്തിനായി മികച്ച ഛായാഗ്രാഹകനുള്ള ചലച്ചിത്ര പുരസ്‌കാരം നേടിയ ചന്ദ്രു ശെല്‍വരാജിന് അഭിനന്ദനങ്ങള്‍. മുഴുവന്‍ സിനിമയും ഐ ഫോണിലാണ് പകര്‍ത്തിയത് എന്ന വിവരം അധികം പേര്‍ക്ക് അറിയില്ല. മാധ്യമത്തെക്കാള്‍ കഴിവാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് നീ തെളിയിച്ചു. നിന്നില്‍ അഭിമാനിക്കുന്നു.- മഞ്ജു വാര്യര്‍ കുറിച്ചു. 

ലിജു പ്രഭാകറിനും പുരസ്‌കാരം

ഇതേ സിനിമയിലെ നിറവിന്യാസങ്ങളെ കഥാതന്തുവില്‍ സമര്‍ത്ഥമായി ലയിപ്പിച്ച കളര്‍ ഗ്രേഡിങ് മികവിന് ലിജു പ്രഭാകറിനും പുരസ്‌കാരം ലഭിച്ചു. ഹിമാലയന്‍ പര്‍വതപാതകളിലാണ് കയറ്റത്തിന്റെ ചിത്രീകരണം നടന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന ചിത്രം നടത്തുന്നുണ്ട്. മഞ്ജു വാരിയര്‍ക്കൊപ്പം  വേദ് ,  ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.  നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com