ആര്യ 3യില്‍ അല്ലുവിന് പകരം വിജയ് ദേവരകൊണ്ട; 'മാറ്റിപ്പിടിക്കാന്‍' സുകുമാര്‍

തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായി എത്തിയ ആര്യ
വിജയ് ദേവരകൊണ്ട,അല്ലു അര്‍ജുന്‍
വിജയ് ദേവരകൊണ്ട,അല്ലു അര്‍ജുന്‍
Updated on: 
1 min read

തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായി എത്തിയ ആര്യ. ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ അല്ലു അര്‍ജുന് പകരം വിജയ് ദേവരകൊണ്ട നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അല്ലു അര്‍ജുനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്  ചിത്രം പുഷ്പയ്ക്ക് ശേഷം, സംവിധായകന്‍ സുകുമാര്‍ ആര്യ 3യുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അല്ലു അര്‍ജുന് താരപദവി നേടിക്കൊടുത്ത ചിത്രമായിരുന്നു ആര്യ. ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നതുമുതല്‍, അല്ലു തന്നെയാകും നായകന്‍ എന്ന് തെലുങ്ക് സിനിമാ പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ വിജയ് ദേവരകൊണ്ടയെ വെച്ച് ചിത്രം ചെയ്യാനാണ് സുകുമാര്‍ ആലോചിക്കുന്നത്. തന്റെ അടുത്ത ചിത്രം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമാണെന്ന് സുകുമാര്‍ പ്രഖ്യാപിച്ചിരുന്നു. 

ആര്യയ്ക്കും ആര്യ2നും ശേഷം സുകുമാറും അല്ലു അര്‍ജുനും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. താരത്തിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം, രണ്ട് ഭാഗങ്ങളായാണ് എത്തുന്നത്. ഫഹദ് ഫാസില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഡിസംബര്‍ 17നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER