ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് സുരേഷ് ഗോപി. പുതിയ ചിത്രം കാവലിലൂടെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന സ്ഥാനം തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം. ഇപ്പോള്‍ താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാര്‍ത്ത എത്തുകയാണ്. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ സുരേഷ് ഗോപി വില്ലനായി എത്തുന്നു എന്നാണ് വാര്‍ത്ത.
വന്‍ ബജറ്റ് ചിത്രത്തിലെ വില്ലന്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായാണ് സുരേഷ് ഗോപി എത്തുന്നത് എന്നാണ് തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐ സിനിമയ്ക്കു ശേഷം വീണ്ടും
ഇത് ആദ്യമായല്ല ശങ്കറും സുരേഷ് ഗോപിയും ഒന്നിക്കുന്നത്. വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഐ സിനിമയില്‍ വില്ലന്‍ റോളില്‍ താരം എത്തിയിരുന്നു. സുരേഷ് ഗോപിയുടെ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റാം ചരണിന്റെ നായികയായി ബോളിവുഡ് സുന്ദരി കിയാര അധ്വാനിയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കൂടാതെ അഞ്ജലിയും സുനിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇഷ ഗുപ്ത നെഗറ്റീവ് വഷത്തില്‍ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ പേരിടാത്ത ചിത്രം ദില്‍ രാജുവാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ