വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

അപ്പുവിനെ കണ്ട് പൊട്ടിക്കരഞ്ഞ് ശരത്കുമാര്‍, അവസാനമായി കാണാനെത്തിയത് പതിനായിരങ്ങള്‍; സംസ്‌കാരം മകള്‍ എത്തിയതിനു ശേഷം; വിഡിയോ

നിലവിളിച്ചും വിതുമ്പിക്കരഞ്ഞുമാണ് തങ്ങളുടെ അപ്പുവിനെ ചലനമറ്റ ശരീരം ആരാധകര്‍ കണ്ടത്
Published on

ങ്ങളുടെ പ്രിയപ്പെട്ട അപ്പുവിനെ കാണാന്‍ ആരാധക പ്രവാഹം. ബംഗളുരുവിലെ കന്‍തീരവ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ച പുനീത് രാജ്കുമാറിന്റെ മൃതശരീരം കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്. നിലവിളിച്ചും വിതുമ്പിക്കരഞ്ഞുമാണ് തങ്ങളുടെ അപ്പുവിനെ ചലനമറ്റ ശരീരം ആരാധകര്‍ കണ്ടത്.

പ്രിയ സുഹൃത്തിനെകണ്ട് പൊട്ടിക്കരഞ്ഞ് ശരത്കുമാര്‍

സിനിമയിലെ പ്രമുഖരും പ്രിയതാരത്തെ കാണാനെത്തി. പുനീതിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന നടന്‍ ശരത്കുമാറിന്റെ വിഡിയോആരാധകര്‍ക്ക് നൊമ്പരമാവുകയാണ്. പ്രിയ സുഹൃത്തിനു വിട നല്‍കുന്നതിനിടെ സങ്കടം നിയന്ത്രിക്കാനാകാതെ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. 

സംസ്‌കാരം നാളെ

നേരത്തെ ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍ പുനീതിന്റെ മകള്‍ അമേരിക്കയില്‍ നിന്ന് എത്താന്‍ വൈകുന്നത് കണക്കിലെടുത്ത് നാളെത്തേക്ക് മാറ്റുകയായിരുന്നു. രണ്ട് പെണ്‍മക്കളാണ് പുനീതിന്. അച്ഛന്‍ രാജ്കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com