ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

"നിഹാരിക തെറ്റൊന്നും ചെയ്തിട്ടില്ല, അപവാദം പ്രചരിപ്പിക്കരുത്"; ലഹരിപാർട്ടി റെയിഡിൽ മകളെ പിന്തുണച്ച് നാഗ ബാബു 

മകൾ തെറ്റൊന്നും ചെയ്തില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ നാഗ ബാബു പറഞ്ഞു
Published on

ഡംബര ഹോട്ടലിൽ നടന്ന ലഹരിപാർട്ടിക്കിടെ തെലുങ്ക് നടി നിഹാരിക കൊനിഡേല പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി നടിയുടെ പിതാവും നടനുമായ നാഗ ബാബു. മകൾ തെറ്റൊന്നും ചെയ്തില്ലെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ നാഗ ബാബു പറഞ്ഞിരിക്കുന്നത്. അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും താരം വിഡിയോയിൽ അഭ്യർത്ഥിച്ചു. 

പ്രമുഖ തെലുഗു നടന്മാരായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും സഹോദരനാണ് നാഗ ബാബു. നിഹാരിക ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. അനുവദിച്ചിരുന്ന സമയം പിന്നിട്ടും പബ്ബ് പ്രവർത്തിച്ചതിനാലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പൊലീസ് നൽകുന്ന വിവരമനുസരിച്ച് നിഹാരിക തെറ്റൊന്നും ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുന്ന അപവാദങ്ങൾ അവസാനിപ്പിക്കാനാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, നാഗ ബാബു പറഞ്ഞു.‍ പ്രമുഖ തെലുഗു നടന്മാരായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും സഹോദരനാണ് നാഗ ബാബു. 

ഗായകനും ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 3 ജേതാവുമായ രാഹുൽ സിപ്ലിഗഞ്ജ്, ആന്ധ്രയിലെ ഒരു സീനിയർ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ, തെലുഗുദേശം എംപിയുടെ മകൻ ഉൾപ്പെടെ 142 പേരെയാണ് ലഹരിപ്പാർട്ടിക്കിടെ ഹൈദരാബാദ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഹൈദരാബാദ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഹോട്ടലിൽ മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, കഞ്ചാവ് തുടങ്ങി നിരവധി നിരോധിത ലഹരിവസ്തുക്കൾ കണ്ടെടുത്തിരുന്നു. 


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com