18 ലക്ഷം വിലമതിക്കുന്ന 11.6 ഗ്രാമിന്റെ സ്വർണ നാണയം; ആർആർആർ ടീമിന് സമ്മാനവുമായി രാംചരൺ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2022 12:03 PM  |  

Last Updated: 05th April 2022 12:14 PM  |   A+A-   |  

ram_charan_RRR_team

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

ർആർആർ വൻ വിജയമായതിന് പിന്നാലെ അണിയറപ്രവർത്തകർക്കു സമ്മാനം നൽകി വിജയം ആഘോഷിക്കുകയാണ് നടൻ രാംചരൺ. പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന 11.6 ഗ്രാമിന്റെ സ്വർണ നാണയങ്ങളാണ് അണിയറപ്രവർത്തകർക്ക് താരം സമ്മാനിച്ചത്. ചിത്രത്തിലെ 35 ടെക്‌നീഷ്യന്മാരെയാണ് രാംചരൺ സ്വന്തം വീട്ടിലേക്കു ക്ഷണിച്ചു വിരുന്നും സമ്മാനവും നൽകിയത്. 

കാമറ സഹായികൾ, സ്റ്റിൽ ഫൊട്ടോഗ്രഫർ, പ്രൊഡക്‌ഷൻ മാനേജർമാർ, അക്കൗണ്ടന്റുമാർ എന്നിവരടക്കമുള്ളവർക്കാണ് രാംചരൺ, ആർആർആർ എന്നെഴുതിയ സ്വർണനാണയം നൽകിയത്. 

ബോക്സ്ഓഫിസിൽ റെക്കോർഡ് കളക്‌ഷൻ നേടി മുന്നേറുന്ന ചിത്രം ഇതിനകം 900 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. വിജയത്തിന്റെ സന്തോഷത്തിൽ 41 ദിവസത്തെ വ്രതമെടുത്ത് ശബരിമലയ്ക്ക് പോകാൻ തയാറെടുക്കുകയാണ് രാം ചരൺ.കറുത്ത വസ്ത്രം അണിഞ്ഞ് ചെരുപ്പിടാതെ മുംബൈയിൽ നിന്നുള്ള രാം ചരണിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആറിൽ അല്ലൂരി സീതാരാമരാജുവായാണ് താരം എത്തിയത്. മികച്ച അഭിപ്രായമാണ് രാം ചരണിന്റെ കഥാപാത്രത്തെക്കുറിച്ച് വരുന്നത്. ജൂനിയർ എൻടിആറും ശക്തമായ വേഷത്തിൽ ചിത്രത്തിലെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ: രജിത് കുമാർ-ഷിനു ശ്യാമളൻ ചിത്രം ‘സ്വപ്നസുന്ദരി’യിൽ സ്വാമി ഗംഗേശാനന്ദയും; ‘സത്യം ഒരിക്കൽ പുറത്തുവരും’ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ