ചെന്നൈ; വിജയ് ചിത്രം ബീസ്റ്റിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഈ മാസം 13നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഇപ്പോൾ ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം ലീഗ്. ചിത്രത്തിൽ മുസ്ലീമുകളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്നും അതിനാൽ തമിഴ്നാട്ടിൽ ചിത്രത്തിന്റെ പ്രദർശനം നിരോധിക്കണം എന്നുമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്.
ഇക്കാര്യം വ്യക്തമാക്കി മുസ്‌ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷൻ വിഎംഎസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകറിനു കത്തു നൽകി. ബോംബാക്രമണത്തിനും വെടിവെപ്പുകൾക്കും പിന്നിൽ മുസ്‌ലിമുകൾ മാത്രമാണെന്ന തരത്തിൽ സിനിമകളിൽ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണ്. ‘ബീസ്റ്റ്’ പ്രദർശനത്തിനെത്തിയാൽ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുവൈറ്റ് ബീസ്റ്റിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യവും മുസ്ലീം ലീഗ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചെന്നൈയിലെ ഒരു മാൾ ടെററിസ്റ്റുകൾ ഹൈജാക്ക് ചെയ്തതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 'വീരരാഗവൻ' എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. സർക്കാരും അധികൃതരും നിസഹായരായ സാഹചര്യത്തിൽ മാളിൽ അകപ്പെട്ടവർക്ക് രക്ഷകനായി എത്തുന്നത് വിജയ് ആണ്. ചിത്രത്തിന്റെ ടീസറിനും വലിയ സ്വീകരണമാണ് ലഭിച്ചത്.
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ഡോക്ടർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. ഷൈനിന്റെ കന്നി തമിഴ് ചിത്രമാണിത്. മാസ്റ്ററിന്റെ വൻ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. റോക്ക് സ്റ്റാർ അനിരുദ്ധ് ആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം.
ഈ വാര്‍ത്ത കൂടി വായിക്കൂ: നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി അന്തരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates