'കെജിഎഫ് 2' ആദ്യദിനം ഇന്ത്യയിൽ നേടിയത് 134.5 കോടി; കേരളത്തിലെ നമ്പർ 1 ഓപ്പണിം​ഗ് 

സിനിമയുടെ നിർമാതാക്കളാണ് ആദ്യദിന ഒഫിഷ്യൽ ഇന്ത്യൻ ഗ്രോസ് പുറത്തുവിട്ടത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കേരളമുൾപ്പെടെയുള്ള എല്ലാ മാർക്കറ്റുകളിൽ നിന്നും മികച്ച അഭിപ്രായം നേടി കുതിച്ചുമുന്നേറുകയാണ് യഷ് ചിത്രം കെജിഎഫ് ചാപ്റ്റർ 2. എല്ലാ പതിപ്പുകളിൽ നിന്നുമായി ചിത്രം ഇന്ത്യയിൽ നിന്നു നേടിയ ആദ്യ ദിന ഗ്രോസ് 134.5 കോടി രൂപയാണ്. സിനിമയുടെ നിർമാതാക്കളാണ് ആദ്യദിന ഒഫിഷ്യൽ ഇന്ത്യൻ ഗ്രോസ് പുറത്തുവിട്ടത്. 

കേരളം ഉൾപ്പെടെ പല മാർക്കറ്റുകളിലും ചിത്രം റെക്കോർഡ് ഓപ്പണിംഗ് ആണ് നേടിയത്. കേരളത്തിൽ ഒരു ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഗ്രോസ് ആണ് കെജിഎഫ് ചാപ്റ്റർ 2വിന്റേത്. ഇതുവരെ ഈ സ്ഥാനത്ത് ഒന്നാമതുണ്ടായിരുന്ന ശ്രീകുമാർ മേനോൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഒടിയനെയാണ് കെജിഎഫ് 2 മറികടന്നത്. 

മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളും കേരളത്തിൽ പ്രദർശനത്തിനുണ്ട്. ഹൊംബാളെ ഫിലിംസിൻറെ ബാനറിൽ വിജയ് കിരഗണ്ഡൂർ ആണ് നിർമ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, മാൾവിക അവിനാശ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ്മ, റാവു രമേശ്, ഈശ്വരി റാവു, അർച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരൺ, അവിനാശ്, സക്കി ലക്ഷ്‍മൺ, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂർ, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശർമ്മ, മോഹൻ ജുനേജ, ഗോവിന്ദ ഗൗഡ, ജോൺ കൊക്കൻ, ശ്രീനിവാസ് മൂർത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com