ജെന്റിൽമാൻ 2ലെ നായികയെ പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. മലയാളി നടി പ്രിയാലാലാണ് ചിത്രത്തിൽ നായികയാവുന്നത്. 'ജനകൻ' എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് പ്രിയലാൽ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ജെന്റിൽമാനിൽ നായികയാവുന്നതിന്റെ സന്തോഷം താരം പങ്കുവച്ചിട്ടുണ്ട്.
നിർമാതാവ് കെടി കുഞ്ഞുമോനൊപ്പമുള്ള ചിത്രവും പ്രിയ പങ്കുവച്ചു. ലണ്ടൻ സ്വദേശിയായ പ്രിയ ലാൽ നർത്തകിയും സ്പോർട്സ് അവതാരകയുമാണ്. അപ്രതീക്ഷിതമായാണ് പ്രിയ ചിത്രത്തിന്റെ നായിക നിരയിലേക്ക് വരുന്നത്. ഈ സിനിമ തൻ്റെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി തീരും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് പ്രിയ. ഇതിലെ തൻ്റെ കഥാപത്രത്തെ മികവുറ്റതാക്കാനുള്ള ഹോം വർക്കിലാണ് നടി. ജനകൻ സിനിമ കൂടാതെ കില്ലാടി രാമൻ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി എന്നീ സിനിമകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. തമിഴ് , തെലുങ്ക് ഭാഷകളിലും താരം വേഷമിട്ടിട്ടുണ്ട്.
നയൻതാരാ ചക്രവർത്തിയും ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നുണ്ട്. ബാലതാരമായി ശ്രദ്ധ നേടിയ നയൻതാരയുടെ ആദ്യത്തെ നായിക വേഷമാണ് ചിത്രത്തിലേത്. 90കളിൽ വൻ വിജയമായി മാറിയ ബ്രഹ്മാണ്ഡ ചിത്രം ജന്റിൽമാന്റെ രണ്ടാം ഭാഗമാണിത്. അർജുനെ നായകനാക്കി ഷങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു ഇടവേളക്ക് ശേഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് കെടി കുഞ്ഞുമോൻ. കീരവാണിയാണ് ചിത്രത്തിൽ സംഗീത സംവിധാനം ഒരുക്കുന്നത്. ജെൻ്റിൽമാൻ 2-വിൻ്റെ ഷൂട്ടിംഗ് അടുത്ത് തന്നെ അറിയിക്കും. സംവിധായകൻ, ഇതര അഭിനേതാക്കൾ എന്നിവരെ കുറിച്ചുള്ള സർപ്രൈസ് അറിയിപ്പുകളും നിർമ്മാതാവിൽ നിന്നും ഉടൻ തന്നെ ഉണ്ടാവുമെന്നാണ് സൂചന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates