സിനിമ ഷൂട്ടിങ്ങിനായി നിര്‍മിച്ച വീടുകള്‍ പൊളിച്ചു കളഞ്ഞില്ല, മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി സൂര്യ

കടലിനെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മാതാക്കള്‍ സൃഷ്ടിച്ചിരുന്നു
സൂര്യ/ഫയല്‍ ചിത്രം
സൂര്യ/ഫയല്‍ ചിത്രം

മികച്ച നടന്‍ എന്ന നിലയില്‍ മാത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും കയ്യടി നേടാറുണ്ട് സൂപ്പര്‍താരം സൂര്യ. വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം. തന്റെ പുതിയ സിനിമയ്ക്കു വേണ്ടിയിട്ട സെറ്റിലെ വീടുകള്‍ നശിപ്പിച്ചു കളയാതെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കിയിരിക്കുകയാണ് സൂര്യ. 

ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. കടലിനെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മാതാക്കള്‍ സൃഷ്ടിച്ചിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയായാല്‍ സെറ്റ് പൊളിച്ചു നീക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇതിനു പകരം സെറ്റില്‍ നിര്‍മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നില്‍കാനാണ് സൂര്യ തീരുമാനിച്ചത്. വന്‍ ചെലവില്‍ നിര്‍മിച്ച സെറ്റാണ് താരം ആവശ്യക്കാര്‍ക്കായി നല്‍കിയത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇത്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. 

വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് സൂര്യയുടെ അരംഗം ഫൗണ്ടേഷന്‍. 3000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇതില്‍ നിന്ന് ഗുണഫലം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 54 പേര്‍ മെഡിസിനും 1168 പേര്‍ എന്‍ജിനീയറിങ്ങിനുമാണ് പഠിക്കുനത്. കഴിഞ്ഞ വര്‍ഷം ഇരുളര്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു കോടി രൂപ സൂര്യ സംഭാവന ചെയ്തിരുന്നു. എതര്‍ക്കും തുനിന്തവനാണ് സൂര്യയുടേതായി പുറത്തുവന്ന അവസാന ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com