"ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍"; ഇത് ഇളയരാജയ്ക്കുള്ള മകന്റെ മറുപടിയോ? യുവന്‍ ശങ്കര്‍രാജയുടെ പോസ്റ്റ് വൈറൽ 

ബി ആർ അംബേദ്കറേയും മോദിയേയും താരതമ്യം ചെയ്ത പരാമർശം ഇളയരാജയ്ക്കെതിരെ കടത്ത വിമർശനങ്ങൾക്കാണ് തിരികൊളുത്തിയത്
ഇളയരാജ, യുവന്‍ ശങ്കര്‍രാജ
ഇളയരാജ, യുവന്‍ ശങ്കര്‍രാജ

റുത്ത മുണ്ടും കറുത്ത ടീ ഷര്‍ട്ടും ധരിച്ച് ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഇളയരാജ നടത്തിയ പരാമര്‍ശം വിവാദമായിരിക്കെ അച്ഛനുള്ള മകന്റെ മറുപടിയായിട്ടാണ് ഈ പോസ്റ്റ് വ്യാഖ്യാനിക്കപ്പെടുന്നത്. 

ഇന്ത്യൻ ഭരണഘടനാ ശിൽപിയും സാമൂഹ്യ പരിഷ്കർത്താവുമായ ഡോക്ടർ ബി ആർ അംബേദ്കറേയും മോദിയേയും താരതമ്യം ചെയ്ത പരാമർശം ഇളയരാജയ്ക്കെതിരെ കടത്ത വിമർശനങ്ങൾക്കാണ് തിരികൊളുത്തിയത്.  'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഇളയരാജയുടെ താരതമ്യം ഉള്ളത്. 

സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് ഇരുവരും. പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും ഇരുവരും നേരിട്ടിട്ടുണ്ട്‌. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കണ്ടവരാണ്, ചിന്തകളിൽ മാത്രം ഒതുങ്ങാതെ ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു.- ഇളയരാജ കുറിച്ചു. സമൂഹത്തിന്റെ മാറ്റത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേടി പഠാവോ തുടങ്ങിയവയിലൂടെ അംബേദ്കര്‍ മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com