'കുടുംബത്തിനു ചുറ്റും വ്യാജന്മാർ, സ്നേഹിക്കുന്നത് ആരാധകർ മാത്രം'; യഷ്

ഒരാളെ നിരുപാധികം സ്നേഹിക്കാൻ ആരാധകർക്ക് മാത്രമേ സാധിക്കൂ എന്നാണ് താരം പറഞ്ഞത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

പുതിയ റെക്കോർഡുകൾ തീർത്തുകൊണ്ടാണ് കന്നഡ ചിത്രം കെജിഎഫ് 2 മുന്നേറുന്നത്. ഈ സിനിമയിലൂടെ കന്നഡയിലെ സൂപ്പർതാരമായിരിക്കുകയാണ് നടൻ യഷ്. ഇപ്പോൾ ആരാധകരെക്കുറിച്ചുള്ള വാക്കുകളാണ് കയ്യടി നേടുന്നത്. ഒരാളെ നിരുപാധികം സ്നേഹിക്കാൻ ആരാധകർക്ക് മാത്രമേ സാധിക്കൂ എന്നാണ് താരം പറഞ്ഞത്. 

മറ്റ് കാര്യങ്ങളെല്ലാം മാറ്റിവച്ചാൽ, നിങ്ങളുടെ ആരാധകർ മാത്രമാണ് നിങ്ങളെ സ്നേഹിക്കുന്നത്. അവർ ടിക്കറ്റ് വാങ്ങുന്നു. വരുന്നു, സ്ക്രീനിൽ നിങ്ങളെ കാണുന്നു, പോകുന്നു. നമ്മുടെ ജാതിയോ മതമോ ഒന്നും അവർക്ക് പ്രശ്നമല്ല- ഒരു അഭിമുഖത്തിൽ യഷ് പറഞ്ഞു. തന്റെ കുടും‌ബം വഞ്ചകന്മാരെക്കൊണ്ട് ചുറ്റപ്പെട്ടിരിക്കുകയാണെന്നും താരം വ്യക്തമാക്കി. സിനിമ വിജയമാകുന്ന നല്ല സമയങ്ങളിൽ മാത്രമാണ് അവർ നമുക്കൊപ്പം നിൽക്കുക. പരാജയവും സിനിമയുടെ ഭാ​ഗമാണെന്നും യഷ് കൂട്ടിച്ചേർത്തു. 

മുൻപ് എന്റെ മാതാപിതാക്കളോട് മോശമായി പെരുമാറിയിട്ടുള്ളവർ ഇന്ന് നമ്മുടെ കുടുംബവുമായി അടുത്തുനിൽക്കുന്നവരാണെന്ന് അവകാശപ്പെടും. എന്നാൽ അതിനെ കൃത്യമായി നോക്കിക്കണ്ട് ചിരിച്ചുവിടുകയാണ് ചെയ്യാറുള്ളത്.- യഷ് പറഞ്ഞു. 

ഇതിനു മുൻപും ജീവിതത്തിൽ നേടിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങളെക്കുറിച്ചും ഒറ്റപ്പെടുത്തലുകളെക്കുറിച്ചുമെല്ലാം താരം തുറന്നു പറഞ്ഞിട്ടുണ്ട്. കർണാടക ആർടിസിയിലെ ഡ്രൈവറായിരുന്നു തന്റെ അച്ഛൻ അരുണ്‍ കുമാറെന്ന് യഷ് പറഞ്ഞിട്ടുണ്ട്. മകന്‍ സിനിമ നടനായിട്ടും തന്റെ ജോലി നിര്‍ത്താന്‍ അരുണ്‍ കുമാര്‍ തയാറായിരുന്നില്ല. അച്ഛന്‍ ആ ജോലി ഇഷ്ടപ്പെട്ടിരുന്നുവെന്നും അത് നിര്‍ത്താനായി താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും യഷ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com