സൂപ്പർഹീറോ ഭീഷ്- മാൻ ആയി മമ്മൂട്ടി, വില്ലനായി ഫഹദിന്റെ ജോക്കർ ഷമ്മി; വിഡിയോ വൈറൽ

മമ്മൂട്ടിയുടെ കഥാപാത്രത്തിന് സൂപ്പർഹീറോ പരിവേഷം നൽകി അവതരിപ്പിച്ചിരിക്കുകയാണ് ആനിമേഷൻ വിഡിയോയിലൂടെ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

കേരളത്തിൽ തരം​ഗം തീർത്ത സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവം, ഒരു മാസം പിന്നിട്ടിട്ടും ചിത്രം തീർത്ത ആവേശം കെട്ടടങ്ങിയിട്ടില്ല. മമ്മൂട്ടിയുടെ ലുക്കും ചാമ്പൽ വിഡിയോയുമെല്ലാമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് മൈക്കിളും പിള്ളേരും. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്നത് ഭീഷ്- മാൻ സൂപ്പർഹീറോ ആണ്. 

മമ്മൂട്ടിയുടെ കഥാപാത്രത്തിന് സൂപ്പർഹീറോ പരിവേഷം നൽകി അവതരിപ്പിച്ചിരിക്കുകയാണ് ആനിമേഷൻ വിഡിയോയിലൂടെ. മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രമായി എത്തുകയാണ്. സേതുരാമയ്യ സിബിഐയുടെ വേഷത്തിൽ നിന്ന് ഭീഷ്-മാൻ ആയി മാറുന്ന മമ്മൂട്ടിയേയാണ് വിഡിയോയിൽ കാണുന്നത്. സൂപ്പർഹീറോ സ്യൂട്ട് ധരിച്ച് വൻ സ്റ്റൈലിഷായാണ് എത്തുന്നത്. 

കുമ്പളങ്ങി നൈറ്റ്സിലെ ഫഹദിന്റെ ഷമ്മിയാണ് വില്ലൻ കഥാപാത്രമായി എത്തുന്നത്. ജോക്കറിന്റെ വേഷത്തിലാണ് ഷമ്മി. സൂപ്പർഹീറോ ഭീഷ്-മാനും വില്ലൻ ജോക്കർ ഷമ്മിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് വിഡിയോയിൽ കാണുന്നത്. ഷമ്മി ഹീറോയാടാ ഹീറോ, ഇനി കുറക്കേണ്ടവരുടെ എണ്ണം കൂടും, ചാമ്പിക്കോ മുതലായ മാസ് ഡയലോഗുകളും വീഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കോമിക്കിന്റെ ട്രെയ്‌ലര്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നിദീപ് വര്‍ഗീസ് എന്ന് ആനിമേറ്ററാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഭീഷ്മാൻ വീഡിയോയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിദീപ് ഒരുക്കിയ നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും അറബികുത്തും ശ്രദ്ധനേടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER