'റോക്കി ഭായ് ബഹളം നിർത്താൻ പോകുന്നില്ല, 15 മിനിറ്റിൽ അവൻ ഉറങ്ങി'; മകന്റെ ആദ്യത്തെ സിനിമാ അനുഭവം പങ്കുവച്ച് മിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 11:06 AM  |  

Last Updated: 23rd April 2022 11:06 AM  |   A+A-   |  

MIYA_SON_LUCA

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ലയാളികളുടെ ഇഷ്ടതാരമാണ് മിയ. മകൻ ജനിച്ചതോടെ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. മകൻ ലൂക്കയുടെ ആദ്യത്തെ തിയറ്റർ അനുഭവത്തെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. കെജിഎഫ് 2 കാണാനാണ് മിയ ലൂക്കയെയും കൂടെ കൂട്ടിയത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന നിർബന്ധമുണ്ടായിരുന്നതുകൊണ്ട് മുന്നൊരുക്കങ്ങളോടെയാണ് സിനിമയ്ക്ക് കയറിയത് എന്നാണ് താരം പറയുന്നത്. റോക്കി ഭായിയെ കുറച്ചു നേരെ കണ്ടിരുന്ന ശേഷം ലൂക്ക ഉറങ്ങിയെന്നും താരം പറയുന്നു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം മകന്റെ സിനിമാഅനുഭവത്തെക്കുറിച്ച് വിവരിച്ചത്. 

മിയയുടെ കുറിപ്പ് വായിക്കാം

‘ലൂക്കയുടെ ആദ്യത്തെ സിനിമാനുഭവം. കെജിഎഫ്2. സിനിമയിൽ ധാരാളം വിഎഫ്‌എക്‌സും ബഹളവുമൊക്കെയുള്ളതിനാൽ ലൂക്കയെ തിയേറ്ററിലേക്ക് കൊണ്ടുപോവണോ എന്നതിൽ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. ഞങ്ങൾക്ക്, പ്രത്യേകിച്ച് അശ്വിന്, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന കാര്യത്തിൽ നിർബന്ധമാണ്. അതിനാൽ തിയേറ്ററിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാ തയ്യാറെടുപ്പുകളും നടത്തി. സെക്കൻഡ് ഷോ ബുക്ക് ചെയ്തു, അവന് നന്നായി ഭക്ഷണം നൽകി, സുഖപ്രദമായ വസ്ത്രങ്ങൾ ധരിപ്പിച്ചു… ആദ്യം, സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ അവൻ ആകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം അവന് മനസ്സിലായി, റോക്കി ഭായ് ബഹളം വയ്ക്കുന്നത് നിർത്താൻ പോവുന്നില്ലെന്ന്. അതോടെ, തന്റെ കാര്യം നോക്കി അവൻ ഉറക്കമായി. ലൂക്കയ്ക്ക് ഒപ്പമുള്ള ഞങ്ങളുടെ ആദ്യ തിയേറ്റർ അനുഭവം മികച്ചതായിരുന്നു, ഞങ്ങളിനിയും ഇതാവർത്തിക്കും’ 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ബാസ്കറ്റ് കില്ലിങ്', കണ്ടെത്താൻ സേതുരാമയ്യരും സംഘവും; സിബിഐ 5 ട്രെയിലർ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ