'ബാസ്കറ്റ് കില്ലിങ്', കണ്ടെത്താൻ സേതുരാമയ്യരും സംഘവും; സിബിഐ 5 ട്രെയിലർ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2022 10:35 AM  |  

Last Updated: 23rd April 2022 10:36 AM  |   A+A-   |  

cbi_5_trailer

വീഡിയോ ദൃശ്യം

 

സേതുരാമയ്യർ ആയുള്ള മമ്മൂട്ടിയുടെ അഞ്ചാം വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ഇപ്പോൾ ആകാംക്ഷയേറ്റിക്കൊണ്ട് 'സിബിഐ 5 ദ ബ്രെയിൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുകയാണ്. ദുരൂഹ മരണങ്ങളുടെ പിന്നിലെ കാരണം കണ്ടെത്താൻ എത്തുകയാണ് സേതുരാമയ്യരും ടീമും. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസന്റെ ബുദ്ധിതന്ത്രങ്ങളുടെ ചതുരംഗക്കളികൾ തന്നെയാകും ഈ ചിത്രത്തിലെയും സവിശേഷത. വിക്രം എന്ന കഥാപാത്രമായി ജഗതിയെയും ട്രെയിലറിൽ കാണാനാകും. അതിനൊപ്പം ചാക്കോ ആയി മുകേഷും എത്തുന്നുണ്ട്. രഞ്ജി പണിക്കറും ശക്തമായ കഥാപാത്രമായി എത്തുന്നുണ്ട്. 

അതിനിടെ ട്രെയിലറിലൂടെ പുറത്തുവന്ന ഒരു വാക്ക് ട്രെൻഡിങ്ങാകുകയാണ്. മമ്മൂട്ടി പറഞ്ഞ ബാസ്കറ്റ് കില്ലിങ്. ഇതിന്റെ അർഥം തിരയുകയാണ് ആരാധകർ. വ്യത്യസ്ത കാരണങ്ങൾകൊണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽവച്ച് നിരവധി പേരെ കൊല്ലുന്നതിനെയാണ് ബാസ്കറ്റ് കില്ലിങ് എന്നു പറയുന്നത്. പലപ്പോഴും കൊലപാതകിയുടെ മാനസിക പ്രശ്നങ്ങളാവും ഇത്തരം കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്.  

സായ്കുമാർ, ആശാ ശരത്ത്, സുദീപ്, രമേഷ് പിഷാരടി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്വർ​ഗചിത്ര അപ്പച്ചനാണ് നിർമാണം. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രേംനസീറിന്റെ വീട് ലൈല കോട്ടേജ് വിൽപനയ്ക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ