കല്യാണമായോ റിമി! തുടർച്ചയായി കോളുകൾ; സംശയം തീർത്ത് റിമി; വിഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 27th April 2022 12:00 PM |
Last Updated: 27th April 2022 12:02 PM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
മലയാളികളുടെ പ്രിയങ്കരിയാണ് ഗായിക റിമി ടോമി. ഇപ്പോൾ വിവാഹവാർത്തകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം എത്തിയത്. വിവാഹത്തെക്കുറിച്ച് താൻ എവിടെയും സംസാരിച്ചിട്ടില്ലെന്നും പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നുമാണ് താരം പറഞ്ഞത്. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്താല്‍ നേരിട്ടു പറയാമെന്നും റിമി വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസമായി എനിക്ക് തുടര്‍ച്ചയായി കോളുകള്‍ വരികയാണ്. എല്ലാവര്‍ക്കും ചോദിക്കാനുള്ളത് ഒരേ ചോദ്യം, കല്യാണം ആയോ റിമി? ഞാന്‍ വിവാഹിതയാകാന്‍ പോകുകയാണെന്ന് പറഞ്ഞ് നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. അതെല്ലാം വ്യാജമാണ്. ഞാൻ എവിടെയും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് എനിക്കറിയില്ല. ഭാവിയില്‍ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്താല്‍ ഞാന്‍ തന്നെ നേരിട്ട് പറയാം. ഞാന്‍ പറഞ്ഞാല്‍ മാത്രം വിശ്വസിച്ചാല്‍ മതി. ഞാന്‍ എങ്ങനയെങ്കിലും ജീവിച്ച് പൊയ്‌ക്കോട്ടെ- റിമി പറഞ്ഞു.
2019 മെയിൽ ആണ് റിമി ടോമിയും ഭർത്താവ് റോയ്‌സ് കിഴക്കൂടനും വിവാഹമോചിതരാവുന്നത്. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടതോടെയാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. 2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ