മുതൽമുടക്ക് 100 കോടി, 15 ദിവസത്തിൽ 1000 കോടി കടന്ന് കെജിഎഫ് 2, അമ്പരപ്പിച്ച് മുന്നേറ്റം

ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫ് 2
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

ന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കയ്യിലിടുത്തിരിക്കുകയാണ് റോക്കി ഭായ്. ബോക്സ് ഓഫിസിൽ റെക്കോർഡുകൾ തീർത്താണ് കെജിഎഫ്; ചാപ്റ്റർ 2 കുതിക്കുന്നത്. 15 ദിവസം കൊണ്ട് ഈ കന്നഡ ചിത്രം 1000 കോടി ക്ലബ്ബിലാണ് കയറിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫ്2. 

ഈ വർഷം തന്നെ റെക്കോർഡ് കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണിത്. രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ആർആർആർ ആണ് ഇതിനു മുൻപ് 1000 കോടി തൊട്ടത്. 1115 കോടിയാണ് ആര്‍ആര്‍ ഇതുവരെ നേടിയത്.  രാജമൗലിയുടെ തന്നെ ബാഹുബലി 2, ആമിർ ഖാന്റെ ദം​ഗൽ എന്നിവയാണ് ഈ നേട്ടം കൈവരിച്ച മറ്റു ചിത്രങ്ങൾ. ആയിരം കോടി നേടുന്ന ആദ്യ കന്നഡ ചിത്രമായിരിക്കുകയാണ് കെജിഎഫ് 2. 

ആയിരം കോടി മുതൽ മുടക്കിൽ ഒരുങ്ങിയ കെജിഎഫ് 2 ഏപ്രിൽ 14നാണ് തിയറ്ററിലെത്തിയത്. റിലീസ് ചെയ്ത ആദ്യ ​ദിവസം മുതൽ ലോകവ്യാപകമായി മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് വന്നത്. ആദ്യ ദിവസം ഇന്ത്യയിൽ നിന്നു മാത്രം 134.50 കോടി നേടാൻ ചിത്രത്തിനായി. ആദ്യ ഭാ​ഗത്തിന് ലഭിച്ച സ്വീകാര്യതയാണ് ഈ കന്നഡ ചിത്രത്തെ സൂപ്പർഹിറ്റാക്കി മാറ്റിയത്. ഇതോടെ കുറഞ്ഞ മുതൽ മുടക്കിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമായിരിക്കുകയാണ് കെജിഎഫ് 2. 

കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ യഷാണ് നായികയായി എത്തിയത്. സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ഠണ്ടണ്‍, മാളവിക അവിനാശ്, പ്രകാശ് രാജ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തില്‍ വേഷമിടുന്നു.വിജയ് കിരഗണ്ടൂരാണ് നിർമാണം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com