'ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്, അത് സത്യമല്ല'; ബോയ്‌കോട്ട് ആഹ്വാനത്തില്‍ ആമിര്‍ ഖാന്‍

ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുകയാണ്
ആമിർ ഖാൻ/ഫയല്‍ ചിത്രം
ആമിർ ഖാൻ/ഫയല്‍ ചിത്രം

മിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിങ് ഛദ്ദ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എന്നാല്‍ റിലീസാകുന്നതിനു മുന്‍പ് തന്നെ ഒരു വിഭാഗം ചിത്രത്തിനെതിരെ രംഗത്തെത്തി. ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആകുകയാണ്. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആമിര്‍ ഖാന്‍. രാജ്യത്തെ സ്‌നേഹിക്കാത്ത ആളാണ് താനെന്നാണ് ചിലര്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ അത് ശരിയല്ലെന്നുമാണ് ആമിര്‍ പറയുന്നത്. 

'ബോയ്‌കോട്ട് ബോളിവുഡ്, ബോയ്‌കോട്ട് ആമിര്‍ ഖാന്‍ ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ. ഇന്ത്യയെ സ്‌നേഹിക്കാത്ത ഒരാളാണ് ഞാന്‍ എന്ന് വിശ്വസിച്ച് നിരവധി ആളുകള്‍ ഇത് പറയുന്നു എന്നതിലാണ് എനിക്ക് വിഷമം. അവരുടെ ഹൃദയത്തില്‍ അവര്‍ വിശ്വസിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ അത് സത്യമല്ല. എന്റെ രാജ്യത്തെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു. അങ്ങനെയാണ് ഞാന്‍. ചിലര്‍ക്ക് മറ്റൊരു രീതിയില്‍ തോന്നുന്നത് നിര്‍ഭാഗ്യമാണ്. എന്നാല്‍ അത് അങ്ങനെയല്ല എന്ന് ഞാന്‍ എല്ലാവര്‍ക്കും ഉറപ്പു നല്‍കുകയാണ്. ദയവായി എന്റെ സിനിമകള്‍ ബോയ്‌കോട്ട് ചെയ്യരുത്. ദയവായി എന്റെ സിനിമകള്‍ കാണൂ.'- പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു. 

2015 ലെ ആമിര്‍ ഖാന്റെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ ട്രെന്‍ഡിങ്ങായത്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ രാജ്യം വിടുന്നതിനെക്കുറിച്ച് മുന്‍ ഭാര്യ കിരണ്‍ റാവു തന്നോട് പറഞ്ഞു എന്നാണ് അഭിമുഖത്തില്‍ താരം പറഞ്ഞത്. ഇത് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. ടോം ഹാങ്ക്‌സ് നായകനായി എത്തിയ ലോക ക്ലാസിക് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. അധൈ്വത് ചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീന കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ നാഗ ചൈതന്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com