"രശ്മിക, നീ സുന്ദരിയായിരിക്കുന്നു, നിന്റെ പേര് പറയുമ്പോഴേ എല്ലാവരും ചിരിക്കുന്നു": വിജയ് ദേവരകൊണ്ട, വിഡിയോ 

രശ്മികയെക്കുറിച്ച് വിജയ് ദേവരകൊണ്ട സംസാരിക്കുന്ന വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ
Updated on
1 min read


തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകാെണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന ​ഗോസിപ്പ് പരക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരും പറയുന്നുണ്ടെങ്കിലും ഇത് വകവയ്ക്കാതെയാണ് ​ഗോസിപ്പ് പടരുന്നത്. ഇപ്പോഴിതാ രശ്മികയെക്കുറിച്ച് വിജയ് ദേവരകൊണ്ട സംസാരിക്കുന്ന വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. 

ദുൽഖർ സൽമാനും രശ്മികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന  സീതാ രാമം സിനിമയുടെ പ്രി റിലീസ് മ്യൂസിക് ഇവന്റിൽ അതിഥിയായി എത്തിയതായിരുന്നു വിജയ് ദേവരകൊണ്ട. 'രശ്മിക, നീ എപ്പോഴും കാണാൻ സുന്ദരിയായിരിക്കുന്നു. ഞാൻ നിന്റെ പേര് പറയുമ്പോൾ തന്നെ എല്ലാവരും ചിരിക്കുന്നു. എന്തിനാണെന്നറിയില്ല,' എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. 

ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ രണ്ട് തെലുങ്ക് ചിത്രങ്ങളിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാന്നയും ഒന്നിച്ചഭിനയിച്ചിട്ടുണ്. ഇവരുടെ കെമിസ്ട്രി ഏറെ ആരാധകരെ നേടിയതിന് പിന്നാലെയാണ് പ്രണയ റൂമറുകൾ പിറന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com