'ബോയ്കോട്ട് കാമ്പെയിനുകൾക്കു പിന്നിലെ മാസ്റ്റർ മൈൻഡ് ആമിർ ഖാൻ'; ആരോപണവുമായി കങ്കണ റണാവത്ത്

ഈ വർഷം ഹിന്ദിയിൽ ഒരു സിനിമ പോലും വിജയിച്ചിട്ടില്ലെന്നും ഹോളിവുഡിന്റെ റീമേക്കായ ഈ ചിത്രവും വിജയിക്കാൻ പോകുന്നില്ലെന്നും കങ്കണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ലാൽ സിങ് ഛദ്ദയുടെ ബഹിഷ്കരണ കാമ്പയിനു പിന്നിൽ ആമിർ ഖാൻ തന്നെയാണെന്ന് നടി കങ്കണ റണാവത്ത്. തന്റെ സിനിമകൾ ബഹിഷ്കരിക്കരുതെന്ന അഭ്യർത്ഥനയുമായി ആമിർ രം​ഗത്തെത്തിയതിനു പിന്നാലെയാണ് കങ്കണ ആരോപണം ഉന്നയിച്ചത്. ഈ വർഷം ഹിന്ദിയിൽ ഒരു സിനിമ പോലും വിജയിച്ചിട്ടില്ലെന്നും ഹോളിവുഡിന്റെ റീമേക്കായ ഈ ചിത്രവും വിജയിക്കാൻ പോകുന്നില്ലെന്നും കങ്കണ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 

റിലീസിനു ഒരുങ്ങുന്ന ലാൽ സിങ്ക ഛദ്ദയുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റീവിറ്റി വളരെ കഴിവുറ്റരീതിയിൽ കൊണ്ടുപോകുന്നത് മാസ്റ്റർമൈൻഡായ ആമിർ ഖാൻ ജി തന്നെയാണെന്നാണ് ഞാൻ കരുതുന്നത്. ഈ വര്‍ഷം ഒരു ഹിന്ദി സിനിമ പോലും വിജയിച്ചില്ല. ചില കോമഡി സിനിമകൾ ഒഴിച്ച്.  ഇന്ത്യയുടെ സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തെന്നിന്ത്യന്‍ സിനിമകള്‍ മാത്രമാണ് വിജയിച്ചത്. ഒരു ഹോളിവുഡ് സിനിമയുടെ റീമേക്ക് വിജയിക്കാന്‍ സാധ്യതയില്ല. പക്ഷേ, അവര്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് സഹിഷ്ണുതയില്ലെന്ന് പറയും. ഹിന്ദി സിനിമകള്‍ പ്രേക്ഷകരുടെ മനസ്സറിയണം. അവിടെ ഹിന്ദുവെന്നോ മുസ്ലീമോ എന്നൊന്നുമില്ല. ആമിര്‍ ഖാന്‍ ഹിന്ദു ഫോബിക് ആയ 'പി.കെ.' എന്ന ചിത്രമെടുത്തു അല്ലെങ്കില്‍ ഇന്ത്യയെ സഹിഷ്ണുതയില്ലാത്തത് എന്ന് വിളിച്ചു. 'പി.കെ.' അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി. മതവും ഐഡിയോളജിയുമായി ബന്ധപ്പിക്കുന്നതു അവസാനിപ്പിക്കൂ. മോശം അഭിനയം കൊണ്ടും മോശം സിനിമയായതുകൊണ്ടുമാണ് പരാജയമായത്.- ഇൻസ്റ്റ​ഗ്രാമിലൂടെ കങ്കണ പറഞ്ഞു. 

ബോയ്കോട്ട് ലാൽ സിങ് ഛദ്ദ വൈറലായതിനു പിന്നാലെയാണ് തന്റെ സിനിമ ബഹിഷ്കരിക്കരുതെന്ന അഭ്യർത്ഥനയുമായി താരം രം​ഗത്തെത്തിയത്. ഇന്ത്യയെ സ്‌നേഹിക്കാത്ത ഒരാളാണ് ഞാന്‍ എന്ന് വിശ്വസിച്ച് നിരവധി ആളുകള്‍ ഇത് പറയുന്നു എന്നതിലാണ് എനിക്ക് വിഷമം. അവരുടെ ഹൃദയത്തില്‍ അവര്‍ വിശ്വസിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ അത് സത്യമല്ല. എന്റെ രാജ്യത്തെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു. അങ്ങനെയാണ് ഞാന്‍. ചിലര്‍ക്ക് മറ്റൊരു രീതിയില്‍ തോന്നുന്നത് നിര്‍ഭാഗ്യമാണ്. എന്നാല്‍ അത് അങ്ങനെയല്ല എന്ന് ഞാന്‍ എല്ലാവര്‍ക്കും ഉറപ്പു നല്‍കുകയാണ്. ദയവായി എന്റെ സിനിമകള്‍ ബോയ്‌കോട്ട് ചെയ്യരുത്. ദയവായി എന്റെ സിനിമകള്‍ കാണൂ.'- പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു. 

2015 ലെ ആമിര്‍ ഖാന്റെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ ട്രെന്‍ഡിങ്ങായത്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതിനാല്‍ രാജ്യം വിടുന്നതിനെക്കുറിച്ച് മുന്‍ ഭാര്യ കിരണ്‍ റാവു തന്നോട് പറഞ്ഞു എന്നാണ് അഭിമുഖത്തില്‍ താരം പറഞ്ഞത്. ഇത് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. ടോം ഹാങ്ക്‌സ് നായകനായി എത്തിയ ലോക ക്ലാസിക് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. അധൈ്വത് ചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീന കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ നാഗ ചൈതന്യയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com