മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധുവിനെതിരെ നടി ഉപാസന സിങ് കോടതിയില്‍

ഹര്‍നാസ് നായികയായി എത്തിയ പഞ്ചാബി സിനിമയുടെ പ്രമോഷന് പങ്കെടുക്കാമെന്ന് കരാറില്‍ ഒപ്പുവച്ചിട്ട് അത് പാലിച്ചില്ല എന്നാണ് പരാതിയില്‍ പറയുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധുവിനെതിരെ കേസ് കൊടുത്ത് നടിയും ചലച്ചിത്ര നിര്‍മാതാവ് ഉപാസന സിങ്. വ്യാഴാഴ്ചയാണ് താരത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹര്‍നാസ് നായികയായി എത്തിയ പഞ്ചാബി സിനിമയുടെ പ്രമോഷന് പങ്കെടുക്കാമെന്ന് കരാറില്‍ ഒപ്പുവച്ചിട്ട് അത് പാലിച്ചില്ല എന്നാണ് പരാതിയില്‍ പറയുന്നത്.

ചണ്ഡീഗഡ് ജില്ലാ കോടതിയിലാണ് നടിക്കെതിരെ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്തത്. ബായ് ജി കുട്ടന്‍ഗെ എന്ന സിനിമയുടെ ബന്ധപ്പെട്ടാണ് വിവാദം. കരാര്‍ ലംഘനം നടത്തി എന്നാണ് ആരോപണം. മിസ് യൂണിവേഴ്‌സ് അകുന്നതിനു മുന്‍പാണ് താന്‍ ഹര്‍നാസിനെ സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് ഉപാസന വ്യക്തമാക്കി.

കരാര്‍ പ്രകാരം നേരിട്ടും വെര്‍ച്വലിയും പ്രമോഷന് എത്തിക്കോളമെന്ന് ഹര്‍നാസ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷനായി ഡെയ്റ്റു തരാന്‍ തയാറാവുന്നില്ല എന്നാണ് ആരോപിക്കുന്നത്. അതിനാല്‍ ചിത്രത്തിന്റെ റിലീസ് മേയ് 27ല്‍ നിന്ന് ഓഗസ്റ്റ് 19ലേക്ക് മാറ്റേണ്ടിവന്നുവെന്നും ഉപാസന വ്യക്തമാക്കി. സംഭവത്തില്‍ ഹര്‍നാസ് ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. 

ബായ് ജി കട്ടന്‍ഗെ എന്ന ചിത്രത്തിലൂടെ താനാണ് ഹര്‍നാസിന് നായികയാവാനുള്ള അവസരം നല്‍കിയത്. ഈ സിനിമയില്‍ മാത്രമല്ല യാര ദിയ പൂ ബരന്‍ എന്ന ചിത്രത്തിലും ഹര്‍നാസായിരുന്നു നായികയെന്നും ഉപാസന മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിനുവേണ്ടി വന്‍ തുകയാണ് താന്‍ ചെലവാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2021ലാണ് ഹര്‍നാസ് മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com