ഇത് സിക്സിനുള്ള മുന്നറിയിപ്പ്; ഗ്രേ മാൻ രണ്ടാം ഭാഗത്തിലും ധനുഷ്, സ്ഥിരീകരിച്ച് താരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th August 2022 05:18 PM |
Last Updated: 06th August 2022 05:18 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ദി ഗ്രേറ്റ് മാനിലൂടെ തമിഴ് സൂപ്പര്‍താരം ധനുഷ് ഹോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രത്തില്‍ ലോണ്‍ വോള്‍ഫ് എന്ന വാടകക്കൊലയാളിയുടെ വേഷത്തിലായിരുന്നു ധനുഷ്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താനുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഓഡിയോയിലൂടെയായിരുന്നു ധനുഷ് സ്ഥിരീകരിച്ചത്. റയാന്‍ ഗോസ്ലിന്‍ അവതരിപ്പിച്ച സിക്‌സ് എന്ന കഥാപാത്രത്തിനുള്ള സന്ദേശം എന്ന രീതിയിലാണ് ഓഡിയോ. സിക്‌സ്, ഇത് ലോണ്‍ വോള്‍ഫാണ്. നമ്മള്‍ ഒരേ ആളുകളെയാണ് തേടിക്കൊണ്ടിരിക്കുന്നത് എന്നു ഞാന്‍ കേട്ടു. എനിക്ക് ഒരു ഉപദേശം തരാനുണ്ട്. അന്വേഷിക്കുന്നത് നിര്‍ത്തൂ. നിങ്ങള്‍ നിങ്ങളുടെ സമയം പാഴാക്കുകയാണ്. കാരണം ഞാനാണ് അവനെ ആദ്യം കണ്ടെത്തുന്നതെങ്കില്‍ നിനക്ക് കാണാനായി ഒന്നുമുണ്ടാകില്ല. അതല്ല നീയാണ് ആദ്യം കണ്ടെത്തുന്നതെങ്കില്‍ ഞാന്‍ നിന്നെ തേടി വരും.- എന്നാണ് മുന്നറിയിപ്പ്. ഗ്രേമാന്‍ യൂണിവേഴ്‌സ് വികസിപ്പിക്കുകയാണെന്നും രണ്ടാം ഭാഗം ഒരുങ്ങുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് ഓഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ടാം ഭാഗം വരുന്നതായി റൂസോ ബ്രദേഴ്‌സ് തന്നെ നേരത്തെ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം ലഭിച്ചതിനു പിന്നാലെയാണ് രണ്ടാം ഭാഗത്തിനായി തയാറെടുക്കുന്നത്. റയാന്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
രണ്‍ബീറിനൊപ്പം നിറവയറില്‍ ആലിയ ഭട്ട്, വൈറലായി വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ