രണ്‍ബീറിനൊപ്പം നിറവയറില്‍ ആലിയ ഭട്ട്, വൈറലായി വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2022 03:42 PM  |  

Last Updated: 06th August 2022 04:25 PM  |   A+A-   |  

alia_bhatt_with_baby_bumb

ചിത്രം: ഇൻസ്റ്റ​ഗ്രാം

ദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചെങ്കിലും തന്റെ പുതിയ സിനിമകളുടെ തിരക്കിലായിരുന്നു ആലിയ ഭട്ട്. ഇന്നലെയാണ് താരത്തിന്റെ ഡാര്‍ലിങ് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തത്. അതിനു പിന്നാലെ രണ്‍ബീറിനൊപ്പം ഒന്നിക്കുന്ന ബ്രഹ്മാസ്ത്രയുടെ തിരക്കിലേക്ക് കടന്നിരിക്കുകയാണ് താരം. തന്റെ നിറ വയര്‍ വ്യക്തമാകുന്ന വസ്ത്രത്തില്‍ എത്തിയാണ് ആലിയ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt (@aliaabhatt)

ഭര്‍ത്താവ് രണ്‍ബീര്‍ കപൂറിനൊപ്പമാണ് താരം എത്തിയത്. ഷോര്‍ട്ട് ബ്രൗണ്‍ ഡ്രസ്സിലാണ് ആലിയ എത്തിയത്. ബേബി ബംപ് ഹൈലൈറ്റ് ചെയ്യുന്ന വസ്ത്രത്തില്‍ അതിസുന്ദരിയായിരുന്നു താരം. ഇരുവരും ഒന്നിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ ചിത്രങ്ങളും വിഡിയോയും. 

ഡാര്‍ലിങ് സിനിമയുടെ പ്രമോഷനുകളില്‍ ആലിയ സജീവമായിരുന്നെങ്കില്‍ വയര്‍ വ്യക്തമാക്കാത്ത തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. ആലിയയും രണ്‍ബീറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. സെപ്റ്റംബര്‍ 9ന് തിയറ്ററിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കടലിൽ നീന്തിത്തുടിച്ച് സുസ്മിത സെൻ, ഹോട്ടെന്ന് ലളിത് മോദിയുടെ കമന്റ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ