കടലിൽ നീന്തിത്തുടിച്ച് സുസ്മിത സെൻ, ഹോട്ടെന്ന് ലളിത് മോദിയുടെ കമന്റ്

ലളിത് മോദിയും ഒന്നിച്ചുള്ള സര്‍ദീനിയന്‍ യാത്രയില്‍ നിന്നുള്ളതാണ് വിഡിയോ
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ബോളിവുഡ് സുന്ദരി സുസ്മിത സെന്നുമായി താൻ പ്രണയത്തിലാണെന്ന് കുറച്ചു നാളുകൾക്കു മുൻപാണ് വ്യവസായി ലളിത് മോദി വ്യക്തമാക്കിയത്. ഒന്നിച്ചുള്ള വെക്കേഷൻ ചിത്രങ്ങൾക്കൊപ്പമായിരുന്നു തുറന്നു പറച്ചിൽ. ഇപ്പോൽ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് സുസ്മിതയുടെ പോസ്റ്റിനു താഴെ വന്ന ലളിത് മോദിയുടെ കമന്റാണ്. 

മെഡിറ്ററേനിയന്‍ കടലില്‍ നീന്തുന്ന വിഡിയോ ആണ് താരം പങ്കുവത്. ലളിത് മോദിയും ഒന്നിച്ചുള്ള സര്‍ദീനിയന്‍ യാത്രയില്‍ നിന്നുള്ളതാണ് വിഡിയോ. ലുക്കിങ് ഹോട്ട് ഇന്‍ സര്‍ദീനിയ എന്നായിരുന്നു ലളിത് മോദിയുടെ കമന്റ്. കൂടാതെ ഈ യാത്രയില്‍ നിന്നുള്ള ഫോട്ടോകളും സുസ്മിത പങ്കുവച്ചിട്ടുണ്ട്. ബോട്ടിൽ കിടക്കുന്ന സുസ്മിതയെയാണ് ഫോട്ടോയിൽ കാണുന്നത്. ഇതിനു താഴെയും ലളിത് മോദിയുടെ കമന്റുണ്ട്. അവസാനം സർദീനിയ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത് ഇഷ്ടപ്പെട്ടു എന്നാണ് അദ്ദേഹം കുറിച്ചത്. 

ജൂലൈ 14നാണ് ലളിത് മോദി സോഷ്യല്‍ മീഡിയയിലൂടെ സുസ്മിത സെന്നുമായി ഡേറ്റിങ്ങിലാണെന്ന് അറിയിച്ചത്. ജീവിതത്തിന്റെ പുതിയ തുടക്കമാണെന്നും ഏറെ സന്തോഷവാനാണെന്നും അദ്ദേഹം കുറിച്ചു. അതിനു പിന്നാലെ ഇരുവരുടേയും വിവാഹം കഴിഞ്ഞതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ താന്‍ വിവാഹിതയല്ലെന്നും തന്റെ വിരലില്‍ മോതിരം ഇല്ലെന്നും വ്യക്തമാക്കിക്കൊണ്ട് സുസ്മിതയും എത്തി. സ്‌നേഹത്താല്‍ ചുറ്റപ്പെട്ട സ്ഥലത്താണ് താന്‍ എന്നാണ് സുസ്മിത കുറിച്ചത്. ഇതിനു മുന്‍പ് മോഡല്‍ റൊഹ്മാന്‍ ഷോളുമായി പ്രണയത്തിലായിരുന്നു സുസ്മിത. 2018 ല്‍ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വര്‍ഷമാണ് വേര്‍പിരിഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com