'നിർവ്യാജം ക്ഷമ ചോദിക്കുന്നു'; എസ്ഡിപിഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമർശത്തിൽ മാപ്പു പറഞ്ഞ് ഷാരിസ് മുഹമ്മദ്

എംഎസ്എഫ് ക്യാമ്പിൽവച്ച് ഷാരിൽ നടത്തിയ പരാമർശങ്ങൾ രൂക്ഷമായി വിമർശിക്കപ്പെട്ടതിനു പിന്നാലെയാണ് ക്ഷമാപണം
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

സ്ഡിപിഐക്കും ഫ്രറ്റേണിറ്റിക്കുമെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പു ചോദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എംഎസ്എഫ് ക്യാമ്പിൽവച്ച് ഷാരിൽ നടത്തിയ പരാമർശങ്ങൾ രൂക്ഷമായി വിമർശിക്കപ്പെട്ടതിനു പിന്നാലെയാണ് ക്ഷമാപണം. തന്റെ വാക്കുകളിൽ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായെന്നും ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ക്ഷമ ചോദിക്കുന്നുവെന്ന് ഷാരിസ് കുറിച്ചു. ഇൻസ്റ്റ​ഗ്രാം പോസ്റ്റായാണ് കുറിപ്പ് പങ്കുവച്ചത്. 

വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ 'കല, സർഗം, സംസ്‌കാരം' എന്ന ചർച്ചയിലെ എന്റെ വാക്കുകളിൽ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമർശം. എന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശത്തിൽ ഞാൻ നിർവ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതിൽ തുടരും'- ഷാരിസ് കുറിച്ചു. 

പൃഥ്വിരാജ് സംവിധാനം ചെയ്ത ജന​ഗണമനയുടെ തിരക്കഥാകൃത്താണ് ഷാരിസ്. ജന​ഗണമന സിനിമ വൻ വിജയമായതിനു പിന്നാലെ തന്റെ എസ്ഡിപിഐക്കാനും ഫ്രറ്റേണിറ്റി നേതാക്കളും അവരുടെ വേദിയിലേക്ക് തന്നെ വിളിച്ചെന്നും എന്നാൽ അത് നിഷേധിച്ചെന്നുമാണ് എംഎസ്എഫിന്റെ കാമ്പിൽ പങ്കെടുത്ത് പറഞ്ഞത്."ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്ഡിപിഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. ജന​ഗണമനയുടെ സംവിധായകൻ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവർ പറഞ്ഞത്. അവർക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാൻ മനസിലാക്കി. ഇങ്ങനെ ഒരു സിനിമയാണോ ഞാൻ ചെയ്തത് എന്നുപോലും തോന്നി. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു. ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്‌ലാമോഫോബിയ? ഡിജോയെ വിളിക്കാത്തതിനേക്കുറിച്ച് ചോദിച്ചപ്പോൾ അവരും പറഞ്ഞത് അവർക്കും വേണ്ടത് എന്നെയാണെന്നാണ്." - അദ്ദേഹം വ്യക്തമാക്കി. 

എന്നാൽ യൂത്ത് കോൺ​ഗ്രസിന്റെ ശിബിരത്തിൽ പങ്കെടുത്ത് സംസ്കാരിക്കണമെന്നു പറഞ്ഞ് ഷാഫി പറമ്പിൽ വിളിച്ചപ്പോൾ ഒറ്റ നിമിഷത്തിൽ സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. ഷാരിസിന്റെ വാക്കുകൾ വൈറലായതിനു പിന്നാലെ എസ്ഡിപിഐയും ഫ്രറ്റേണിറ്റിയും രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com