നടൻ സജീദ് പട്ടാളം അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 08:18 AM  |  

Last Updated: 07th August 2022 08:18 AM  |   A+A-   |  

sajeed

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കൊച്ചി: ചലച്ചിത്ര നടൻ ഫോർട്ടുകൊച്ചി പട്ടാളത്ത് പട്ടാണിപ്പുരയിൽ വീട്ടിൽ സജീദ് പട്ടാളം (54) അന്തരിച്ചു. കള, കനകം കാമിനി കലഹം, ജാനേ മൻ, തരുൺ മൂർത്തിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ‘സൗദി വെള്ളക്ക’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

അസുഖ ബാധിതനായി ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. വെബ് സീരീസിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 

ഭാര്യ: റംല. മക്കൾ: ആബിദ, ഷാഫി. മരുമകൻ: ഫാരിഷ്. കബറടക്കം ഞായറാഴ്ച ഒമ്പതിന് ഫോർട്ടുകൊച്ചി കൽവത്തി മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ.

ഈ വാർത്ത കൂടി വായിക്കൂ

ഭരത് മുരളി പുരസ്കാരം ദുർ​ഗ കൃഷ്ണയ്ക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ