'എന്റെ പാപ്പൻ ആയതിനു നന്ദി'; സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീത പിള്ള
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th August 2022 11:07 AM |
Last Updated: 07th August 2022 11:14 AM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
സുരേഷ് ഗോപിയും ജോഷിയും ഒന്നിച്ച പാപ്പൻ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിൽ നിതാ പിള്ളയും പ്രധാന വേഷത്തിലെത്തി. സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് നീത എത്തിയത്. ഇപ്പോൾ സുരേഷ് ഗോപിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് നിത കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. തന്റെ പാപ്പൻ ആയതിൽ നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്.
"സൂപ്പർ സ്റ്റാറിനൊപ്പമുള്ള പ്രത്യേക നിമിഷങ്ങൾ. സുരേഷ് ഗോപി സാർ, നിങ്ങളെ പരിചയപ്പെടാനും ഒപ്പം പ്രവർത്തിക്കാനും സാധിച്ചത് അഭിമാനമായാണ് കാണുന്നത്. എന്റെ പാപ്പൻ ആയതിന് നന്ദി. ഒരുപാട് സ്നേഹം"- നീത കുറിച്ചു. ആരാധകരുടെ മനം കവരുകയാണ് പോസ്റ്റ്. നിരവധി പേരാണ് പാപ്പനേയും മോളെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
എഎസ്പി വിൻസി എബ്രഹാം എന്ന കഥാപാത്രമായാണ് നീത പിള്ള ചിത്രത്തിൽ എത്തിയത്. മികച്ച പ്രകടനമാണ് നിത കാഴ്ചവച്ചത്. നീണ്ട നാളുകൾക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു പാപ്പൻ. എബ്രഹാം മാത്യു മാത്തന്‍ എന്ന മുൻ പൊലീസ് ഉദ്യോഗസ്ഥനായാണ് താരം എത്തിയത്. ചിത്രം കേരളത്തിൽ നിന്ന് മാത്രം 17.85 കോടി നേടിയതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
ഐഎൻഎസ് വിക്രാന്ത് കാണാൻ എത്തി മോഹൻലാൽ; ചിത്രങ്ങൾ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ