ഐഎൻഎസ് വിക്രാന്ത് കാണാൻ എത്തി മോഹൻലാൽ; ചിത്രങ്ങൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 10:26 AM  |  

Last Updated: 07th August 2022 11:08 AM  |   A+A-   |  

mohanlal_ins_vikranth

ചിത്രം: ഫേയ്സ്ബുക്ക്

 

ന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കാണാനെത്തി നടൻ മോഹൻലാൽ. നടനും സംവിധായകനുമായ മേജർ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് മോഹന്‍ലാല്‍ കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തിയത്. സേനയുടെ ഉന്നത ഉദ്യോ​ഗസ്ഥൻ മോഹൻലാലിന് മൊമന്റോയും കൈമാറി. ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

കഴിഞ്ഞ മാസമാണ് ഐഎൻഎസ് വിക്രാന്ത് നാവിക സേനക്ക് കൈമാറിയത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാ‍ര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും. 2009ൽ കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ തന്നെയാണ് കപ്പലിന്റെ നിർമാണം ആരംഭിച്ചത്. 76 ശതമാനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൻ്റെ നി‍ര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്‍റെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും.

സിനിമാ തിരക്കുകൾക്കിടയിൽ നിന്നാണ് മോഹൻലാൽ ഐഎൻഎസ് വിക്രാന്ത് കാണെനെത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിങ് ഇന്നലെയാണ് ആരംഭിച്ചത്. മൂന്നു വർഷത്തിനു ശേഷമാണ് സിനിമയുടെ ഷൂട്ടിങ് പുനഃരാരംഭിക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ജൂലൈ 29ന് അവസാനിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

നടൻ സജീദ് പട്ടാളം അന്തരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ