സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രമാണ് മലയൻകുഞ്ഞ്. താരത്തിന്റെ പ്രകടനം വൻ അഭിപ്രായം നേടിയെങ്കിലും സിനിമ വലിയ വിജയം നേടിയില്ല. ഇപ്പോൾ ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 11നാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
ആമസോൺ പ്രൈം തന്നെയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്. ജൂലൈ 22നാണ് ചിത്രം തിയറ്ററിൽ എത്തിയിരുന്നത്. ഒരു മാസം തികയുന്നതിനു മുൻപാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം സർവൈവൽ ത്രില്ലറാണ്. മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും.
30 അടി താഴ്ചയിൽ അകപ്പെട്ട അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവാണ് ചിത്രം. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആര്‍ റഹ്മാന്‍ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും മലയൻകുഞ്ഞിന് ഉണ്ട്. ഫാസിലാണ് ചിത്രം നിർമിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates