10 കോടി രൂപ വാ​ഗ്ദാനം, എന്നിട്ടും 'നോ' പറഞ്ഞ് അല്ലു അർജുൻ; മദ്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കില്ല

വൻ പ്രതിഫലം വാ​ഗ്ദാനം ചെയ്തെങ്കിലും താരം പരസ്യത്തിൽ അഭിനയിക്കാൻ തയാറായില്ല
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ വൻ വിജയമായി മാറിയതോടെ പാൻ ഇന്ത്യൻ താരമായി ഉയർന്നിരിക്കുകയാണ്. സിനിമ പോലെ തന്നെ പരസ്യത്തിലും വളരെ സൂക്ഷിച്ചാണ് അല്ലു അർജുൻ തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോൾ ഒരു മദ്യ കമ്പനിയുടെ പരസ്യത്തിനോട് നോ പറഞ്ഞിരിക്കുകയാണ് താരം. 

വൻ പ്രതിഫലം വാ​ഗ്ദാനം ചെയ്തെങ്കിലും താരം പരസ്യത്തിൽ അഭിനയിക്കാൻ തയാറായില്ല. പത്ത് കോടി രൂപയാണ് താരത്തിന് പ്രതിഫലമായി വാ​ഗ്ദാനം ചെയ്തത്. താൻ ഈ പരസ്യത്തിൽ അഭിനയിച്ചാൽ ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് കോടികളുടെ ഓഫർ അല്ലു വേണ്ടെന്ന് വച്ചിരിക്കുന്നത്. 

ഇതിനു മുൻപും താരം ഇത്തരത്തിൽ ലഹരി വസ്തുക്കളുടെ പരസ്യത്തിൽ നിന്ന് മാറിനിന്നിട്ടുണ്ട്. അടുത്തിടെ ഒരു പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയിരുന്നു. ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു. ഇതിലും കോടികളാണ് പ്രതിഫലമായി വാ​ഗ്ദാനം ചെയ്യപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചുള്ള പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ അല്ലു അർജുനെതിരെ നേരത്തെ പരാതി വന്നിരുന്നു. പരസ്യം സമൂഹത്തിൽ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു സാമൂഹിക പ്രവർത്തകനാണ് പരാതി നൽകിയത്. പുഷ്പ 2 ആണ് താരത്തിന്റെ പുതിയ ചിത്രം. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com