'സാ​ഗറിന് കൂടുതൽ ദാതാക്കളെ കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ മാറിയേനെ'; പ്രതിജ്ഞ ചെയ്ത് മീന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 03:22 PM  |  

Last Updated: 14th August 2022 03:24 PM  |   A+A-   |  

meena pledges to donate her organs

മീനയും ഭർത്താവ് വിദ്യാ സാ​ഗറും

തെന്നിന്ത്യൻ നടി മീനയ്ക്ക് തന്റെ പ്രിയതമനെ നഷ്ടപ്പെടുന്നത് മാസങ്ങൾക്കു മുൻപാണ്. ശ്വാസകോശ സംബന്ധമായ രോ​ഗത്തെ തുടർന്ന് നീണ്ടനാൾ ആശുപത്രിയിൽ കഴിഞ്ഞതിനു പിന്നാലെയായിരുന്നു മരണം. ശ്വാസകോശം മാറ്റിവയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് വിദ്യാസാ​ഗറിന്റെ അകാലമരണത്തിന് കാരണമായത്. ഇപ്പോൾ തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് മീന. കൂടുതൽ അവയവദാതാക്കളെ സാ​ഗറിന് കിട്ടിയിരുന്നെങ്കിൽ തന്റെ ജീവിതം മാറുമായിരുന്നു എന്നാണ് മീന കുറിച്ചത്. അവയവദാന ദിനമായ ശനിയാഴ്ചയാണ് അവർ ഇക്കാര്യം തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. 

മീനയുടെ കുറിപ്പ് വായിക്കാം

ജീവന്‍ രക്ഷിക്കുന്നതിലും വലിയ മികച്ച കാര്യമില്ല. അവയവദാനമാണ് ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. ഗുരുതരമായ രോഗങ്ങളോട് പോരാടുന്ന നിരവധി പേര്‍ക്ക് ലഭിക്കുന്ന സെക്കന്‍ഡ് ചാന്‍സാണിത്. വ്യക്തിപരമായി ഞാനും ഇതിലൂടെ കടന്നുപോയതാണ്. 

എന്റെ സാഗറിന് കൂടുതല്‍ ദാതാക്കളെ കിട്ടിയിരുന്നെങ്കില്‍ ഇത് എന്റെ ജീവിതം മാറ്റുമായിരുന്നു. ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാവും. അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കിയെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത് അവയ ദാതാവും സ്വീകര്‍ത്താവും ഡോക്ടറേയും മാത്രം ബാധിക്കുന്നതല്ല. കുടുംബത്തേയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയുമെല്ലാം ഇത് ബാധിക്കും. ഇന്ന് ഞാന്‍ എന്റെ അവയവം ദാനം ചെയ്യുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. വീണ്ടും ജീവിക്കാനുള്ള മികച്ച വഴിയാണത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16)

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗോപി സുന്ദറിന്റേയും അമൃതയുടേയും പ്രണയം, യാത്ര; വിഡിയോ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ