വജ്രം പോലെയും തിളക്കമുള്ളവൾ, ഫിൽറ്റർ ആവശ്യമില്ലെന്ന് വിഘ്നേഷ്; നയൻതാരയുടെ ചിത്രങ്ങൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 12:51 PM  |  

Last Updated: 15th August 2022 12:51 PM  |   A+A-   |  

nayantara

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

സ്പെയിനിലെ ബാഴ്സലോണയിൽ അവധിക്കാലം ആഘോഷിക്കുകയാണ് നയൻതാരയും വിഘേനേഷ് ശിവനും. “തുടർച്ചയായ ജോലികൾക്കുശേഷം ഞങ്ങൾ ഞങ്ങൾക്കായി കുറച്ചുസമയമെടുക്കുന്നു. ബാഴ്സലോണ, ഇതാ ഞങ്ങൾ വരുന്നു,” എന്ന് കുറിച്ച് ട്രെയിൻ യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ഷെയർ ചെയ്തു വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

ബാഴ്സലോണയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് വിഘ്നേഷിപ്പോൾ. നയൻതാരയുടെ ചിത്രങ്ങൾക്കൊപ്പമുള്ള വിഘ്നേഷിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. രത്നം പോലെയും വജ്രം പോലെയും തിളക്കമുള്ളവൾ എന്നാണ് നയൻതാരയെ വിശേഷിപ്പിച്ചിരിക്കുന്നത്. നയൻസിന്റെ ചിത്രങ്ങൾ പകർത്താൻ ഫോണിലെ ഫിൽറ്റേഴ്സിന്റെ ആവശ്യമില്ലെന്നും ഹാഷ് ടാഗിൽ വിഘ്നേഷ് ചേർത്തു. 

 

നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. ജൂൺ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇരട്ട സഹോദരിക്കൊപ്പം ജന്മദിനാഘോഷം; വിഡിയോ പങ്കുവച്ച് നടി ഐമ റോസ്മി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ