തായ്‌ലന്‍ഡ് ടൂറിസത്തിന്റെ അതിഥികളായി നിഹാലും പ്രിയയും; വലിയ അം​ഗീകാരം പങ്കുവച്ച് വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 01:35 PM  |  

Last Updated: 15th August 2022 01:35 PM  |   A+A-   |  

ohf

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

ഭിനയത്തിൽ സജീവമല്ലെങ്കിലും പ്രേക്ഷകർക്ക് സുപരിചിതരാണ് നടി പ്രിയമോഹനും ഭർത്താവും നടനുമായ നിഹാൽ പിള്ളയും. "ഒരു ഹാപ്പി ഫാമിലി"യെന്ന യുട്യൂബ് ചാനലുമായി സജീവമാണ് ഇവർ. സോഷ്യൽ മീഡിയയിലൂടെ കുടുംബത്തിലെ വിശേഷങ്ങളും യാത്രകളും ഭക്ഷണ പ്രേമത്തെക്കുറിച്ചുമൊക്കെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് ഇരുവരും. ഇപ്പോഴിതാ വ്ലോ​ഗിങ്ങ് യാത്രയിൽ തേടിയെത്തിയ അം​ഗീകാരം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ഇവർ. 

വിദേശരാജ്യങ്ങൾ സന്തർശിച്ച് അവിടുത്തെ വിശേഷങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്ന നിഹാലും പ്രിയയും ഏറ്റവും കൂടുതൽ തവണ പോയിട്ടുള്ള രാജ്യം തായ്ലൻഡ് ആണ്. തങ്ങളുടെ സെക്കൻഡ് ഹോം എന്നാണ് ഇവർ തായ്‌ലന്‍ഡിനെ വിശേഷിപ്പിക്കുന്നത്. തായ്‌ലന്‍ഡ് ടൂറിസം അതോറിറ്റിയുടെ അം​ഗീകാരമാണ് ഈ താരദമ്പതികളെ തേടിയെത്തിയിരിക്കുന്നത്. കോവിഡിന് ശേഷം എല്ലാ വർഷവും ലോകത്തെ ഒരു ക്രിയേറ്ററെ രാജ്യത്തെ അതിഥികളായി ക്ഷണിക്കുന്ന ഒരു പരിപാടി ടാറ്റ് (ടൂറിസം അതോറിറ്റി ഓഫ് തായ്ലൻഡ്) തുടങ്ങി. ഇതിന്റെ ഭാ​ഗമായി ഈ വർഷം തായ്‌ലന്‍ഡ് സർക്കാർ തെരഞ്ഞെടുത്തത് ഇവരുടെ യൂട്യൂബ് ചാനലാണ്. ഇതിന്റെ വിശേഷങ്ങളാണ് നിഹാലും പ്രിയയും തങ്ങളുടെ ചാനലിലെ പുതിയ വിഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

വജ്രം പോലെയും തിളക്കമുള്ളവൾ, ഫിൽറ്റർ ആവശ്യമില്ലെന്ന് വിഘ്നേഷ്; നയൻതാരയുടെ ചിത്രങ്ങൾ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ