സൂപ്പർഹിറ്റായി ‘ന്നാ താൻ കേസ് കൊട്’; ഒറ്റ ആഴ്ചയിൽ 25 കോടി വാരി ചാക്കോച്ചൻ 

നിർമാതാവായ സന്തോഷ് ടി. കുരുവിളയാണ് ബോക്സ്ഓഫിസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്
ചിത്രം; ഫെയ്സ്ബുക്ക്
ചിത്രം; ഫെയ്സ്ബുക്ക്

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘ന്നാ താൻ കേസ് കൊട്’ തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒരാഴ്ച കൊണ്ട് ചിത്രം 25 കോടി നേട്ടമുണ്ടാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ നിർമാതാവായ സന്തോഷ് ടി. കുരുവിളയാണ് ബോക്സ്ഓഫിസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്. 

ഓ​ഗസ്റ്റ് 11നാണ് ‘ന്നാ താൻ കേസ് കൊട്’ റിലീസ് ചെയ്തത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കർ ആണ് നായിക. ബേസിൽ ജോസഫ്, ഉണ്ണി മായ, പി പി കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.  മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ മികച്ച സിനിമകൾക്ക് ശേഷം സന്തോഷ് ടി കുരുവിള നിർമിക്കുന്ന പന്ത്രാണ്ടാമത് ചിത്രമാണിത്.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com