പാച്ചുവിന്റെ ചാട്ടത്തിൽ ഞെട്ടിത്തെറിച്ച് ബേസിൽ; ആനിവേഴ്സറിക്ക് ഭാര്യ കൊടുത്ത പണി; വൈറലായി വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2022 01:16 PM  |  

Last Updated: 18th August 2022 01:16 PM  |   A+A-   |  

basil_joseph_video

വീഡിയോ ദൃശ്യം

ലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ബേസിൽ ജോസഫ്. നടനായും സംവിധായകനായും മലയാളികളുടെ മനം കവർന്ന താരം റിയൽ ലൈഫിലും ഒരു എന്റർടെയ്നറാണ്. നടൻ ടൊവിനോ തോമസ് ഉൾപ്പടെ നിരവധി പേരാണ് ബേസിലിന്റെ രസകരമായ വിഡിയോ പങ്കുവച്ചിട്ടുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബേസിലിന്റെ ഒരു വിഡിയോ ആണ്. 

കഴിഞ്ഞ ദിവസം ബേസിലിന്റേയും ഭാര്യ എലിസബത്തിന്റേയും വിവാഹവാർഷികമായിരുന്നു. ബേസിലിന് വിവാഹ വാർഷികം ആശംസിച്ചുകൊണ്ടാണ് എലിസബത്ത് രസികൻ വിഡിയോ പങ്കുവച്ചത്. കുഞ്ഞിപ്പൂച്ചയ്ക്കൊപ്പമുള്ള ബേസിലിന്റെ കുറച്ചു നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. സോഫയിൽ ഇരിക്കുന്ന ബേസിലിനെയാണ് വിഡിയോയിൽ കാണുന്നത്. താഴെയായി പൂച്ചയേയും കാണാം. പൂച്ചയെ ഓമനിക്കുന്നതിനെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നതിനിടയിലാണ് പൂച്ച സോഫയിലേക്ക് ചാടിയത്. ഇത് കണ്ട് ഭയന്ന് ഒച്ചവെക്കുന്ന ബേസിലാണ് വിഡിയോയിൽ. 

വിവാഹാശംസകൾ അറിയിച്ചുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തത്. നീ തീർന്നടീ തീർന്നു എന്നായിരുന്നു ബേസിലിന്റെ കമന്റ്. ഇതിലും വലുതൊന്നും വരാനില്ലെന്നാണ് എലിസബത്ത് ഇതിന് മറുപടിയായി കുറിച്ചത്. മേത്ത് ചാടണമായിരുന്നു എന്നാണ് നടി അപർണ ദാസിന്റെ കമന്റ്. നിരവധി ആരാധകരാണ് വിഡിയോയിക്ക് കമന്റുമായി എത്തിയിരിക്കുന്നത്. പാൽത്തൂ ജാൻവറാണ് ബേസിലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പേരു പോലെ തന്നെ മൃ​ഗങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'അമ്പലത്തിൽ നിൽക്കുമ്പോൾ ദൈവം തന്ന സ്വന്തം മക്കളെക്കുറിച്ച് ഓർക്കൂ'; മറുപടിയുമായി ​ഗോപി സുന്ദർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ