നടൻ റഹ്മാൻ മുത്തച്ഛനായി, മകൾ റുഷ്ദയ്ക്ക് ആൺകുഞ്ഞ് പിറന്നു

ഭർത്താവ് അൽതാഫ് നവാബിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടൻ റഹ്മാന്റെ മകൾ റുഷ്ദയ്ക്ക് കുഞ്ഞു പിറന്നു. റുഷ്ദ തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.  ഭർത്താവ് അൽതാഫ് നവാബിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

റുഷ്ദയ്ക്കും അൽതാഫിനും ആൺകുഞ്ഞാണ് പിറന്നത്. കുഞ്ഞ് സുഖമായി ഇരിക്കുന്നതായും റുഷ്ദ കുറിക്കുന്നുണ്ട്. നടി ശ്വേത മേനോൻ ഇരുവർക്കും ആശംസകളുമായി എത്തി. കൂടാതെ എആർ റഹ്മാന്റെ മകളും ​ഗായികയുമായ ഖദീജ റഹ്മാൻ ഉൾപ്പടെ നിരവധി ആരാധകരും ആശംസകൾ കുറിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു റുഷ്ദയും കൊല്ലം സ്വദേശി അല്‍താഫ് നവാബുമായുള്ള വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, എആർ റഹ്മാൻ, മോഹൻലാൽ ഉൾപ്പടെ വൻ താരനിരതന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com