ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി താരത്തിന്റെ മുൻ കാമുകിയും നടിയുമായ സോമി അലി. സ്ത്രീകളെ ഉപദ്രവിക്കുന്ന ആളാണ് സൽമാനെന്നും തന്നെ മാത്രമല്ല നിരവധി സ്ത്രീകളെ ഉപദ്രവിച്ചിട്ടിട്ടുണ്ടെന്നും സോമി കുറിച്ചു. സൽമാനെ ആരാധിക്കുന്നത് അവസാനിപ്പിക്കണമെന്നും താരം കുറിച്ചു. 'മേം നേ പ്യാര്‍ കിയ' എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചായിരുന്നു താരത്തിനെതിരെ രൂക്ഷ വിമർശനവുമായി സോമി അലി രംഗത്തെത്തിയത്.
സ്ത്രീകളെ തല്ലുന്നവൻ, എന്നെ മാത്രമല്ല നിരവധി പേരെ ഉപദ്രവിച്ചിട്ടുണ്ട്. ഇയാളെ ആരാധിക്കുന്നത് ദയവായി അവസാനിപ്പിക്കണം. മറ്റുള്ളവരുടെ ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനാണ് അയാൾ. നിങ്ങൾക്കൊന്നും അറിയില്ല.- സോമി അലി കുറിച്ചു. സംഭവം വലിയ വിവാദമായതോടെ സോമി അലി പോസ്റ്റ് പിൻവലിച്ചു.
ഇത് ആദ്യമായല്ല സോമി അലി സൽമാൻ ഖാന് എതിരെ രംഗത്തെത്തുന്നത്. ബോളിവുഡിലെ ഹാർവി വെയ്ൻസ്റ്റീൻ എന്നാണ് സൽമാനെക്കുറിച്ച് പറഞ്ഞത്. ഐശ്വര്യ റായ് പ്രണയത്തിലായിരിക്കുമ്പോൾ സൽമാൻ ഖാന് എതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയെന്നും സോമി ആരോപിച്ചിരുന്നു.
ഒരു കാലത്ത് ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. പാകിസ്താനില്‍ ജനിച്ച സോമി അലി അമേരിക്കയിലാണ് വളര്‍ന്നതും പഠിച്ചതും. 1988 കാലഘട്ടത്തില്‍ മുംബൈയിൽ എത്തിയ സോമി അലി പിന്നീട് സിനിമയിൽ അഭിനയിക്കുകയായിരുന്നു. 1991 മുതല്‍ 1997 മുതലുള്ള കാലഘട്ടത്തില്‍ 9 ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ആ കാലത്താണ് സോമി അലി നടന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാകുന്നത്. അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല. സൽമാൻ ഖാൻ തന്നെ വഞ്ചിച്ചതിനെ തുടർന്നാണ് ബന്ധം ഉപേക്ഷിച്ചത് എന്നു സോമി അലി വ്യക്തമാക്കിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates