ദൃശ്യം മൂന്നാം ഭാഗം ഉടൻ, പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂർ 

ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ നായകനാകുന്ന ചിത്രം ദൃശ്യം മൂന്നാം ഭാഗം ഉടൻ ആരംഭിക്കുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമയുടെ പണിപ്പുരയിലാണെന്നും ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങൾ എല്ലാവരും ദൃശ്യം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്ന് അറിയാം. അതൊരു രഹസ്യമാണ്, പിന്നീട് സംസാരിക്കാം' എന്ന് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. ജീത്തു ജോസഫും മൂന്നാം ഭാ​ഗത്തിന്റെ സൂചന നൽകിയിരുന്നു. 'ദൃശ്യം 2' റിലീസിന് മുന്നോടിയായി വാർത്താ സമ്മേളനത്തിൽ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് തന്റെ പക്കൽ ഉണ്ടെന്നാണ് ജീത്തു പറഞ്ഞത്. 

പാൻ ഇന്ത്യൻ ചിത്രമായ 'ഋഷഭ'യുടെ തിരക്കുകളിലാണ് ഇപ്പോൾ മോഹൻലാൽ. 'ഋഷഭ'യുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ആശിർവാദ് സിനിമാസ് ദുബായിലെ പുതിയ ആസ്ഥാനം പ്രവർത്തനം ആരംഭിച്ചു. മോഹൻലാൽ ആണ് പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തത്. യുഎഇയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഫാർസ് സിനിമാസുമായി ചേർന്ന് വിതരണ രംഗത്ത് സജീവമാകുമെന്ന് മോഹൻലാൽ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com