ചൈനീസ്, പോർച്ചുഗീസ് ഉൾപ്പടെ 20 ഭാഷകളിൽ; വിസ്മയിപ്പിക്കാൻ മോഹൻലാലിന്റെ ‌'ബറോസ്' 

കഴിഞ്ഞ മാസമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

രാധകർ ആവോശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്'. ബറോസിന്റെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 20ഓളം ഭാഷകളിലാകും പ്രദർശനത്തിനെത്തുക എന്നാണ് പുതിയ റിപ്പോർട്ടുകൾ. 

ചൈനീസ്, പോർച്ചുഗീസ് ഉൾപ്പടെ 20 ഭാഷകളിൽ സിനിമ മൊഴിമാറ്റം ചെയ്തോ സബ്‌ടൈറ്റിൽ നൽകിയോ പുറത്തിറക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസമാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. 

ത്രീ ഡിയിൽ എത്തുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെയാണ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വർഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

  സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com