സകുടുംബം സുരേഷ് ഗോപി, വൈറലായി ​ഗോകുലിന്റെ സെൽഫി; ഏറ്റെടുത്ത് ആരാധകർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2022 02:37 PM  |  

Last Updated: 30th August 2022 02:37 PM  |   A+A-   |  

suresh_gopi_and_family

ചിത്രം; ഫേയ്സ്ബുക്ക്

 

സുരേഷ് ഗോപിയും കുടുംബവും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിൽ. ഗോകുൽ പകർത്തിയ സെൽഫി ആണ് ഇത്. 

സുരേഷ് ഗോപിയുടെ ഫാൻ പേജുകളിലും ആരാധകർക്കിടയിലും ചിത്രം വൈറലായിക്കഴിഞ്ഞു. 

സുരേഷ് ഗോപിയുടേതായി തിയറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം ‘പാപ്പൻ’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂ മൂസ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ഒറ്റക്കൊമ്പൻ, ഹൈവേ 2 തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചില അപ്രവചനീയ സാഹചര്യങ്ങൾ. ഒറ്റ് ഈ വെള്ളിയാഴ്ച എത്തില്ല; റിലീസ് മാറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ