സ്‌കൂട്ടറില്‍ അജയ് ദേവ്ഗണിന്റെ യാത്ര, പിന്നാലെകൂടി ആരാധകര്‍; വിഡിയോ

സ്‌കൂട്ടറില്‍ പോകുന്ന അജയ് ദേവ്ഗണിന്റെ പിന്നാലെ കൂടിയ ആരാധകക്കൂട്ടത്തിന്റേതാണ് വിഡിയോ
ആരാധകർക്കിടയിലൂടെ വാഹനം ഓടിച്ചുപോകുന്ന അജയ് ദേവ്​ഗൺ/ വിഡിയോ സ്ക്രീൻഷോട്ട്
ആരാധകർക്കിടയിലൂടെ വാഹനം ഓടിച്ചുപോകുന്ന അജയ് ദേവ്​ഗൺ/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ദൃശ്യം 2ന്റെ വന്‍ വിജയത്തോടെ ബോളിവുഡിന്റെ രക്ഷകനായി മാറിയിരിക്കുകയാണ് അജയ് ദേവ്ഗണ്‍. 200 കോടിയിലേക്ക് അടുക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അജയ് ദേവ്ഗണിന്റെ ഒരു വിഡിയോ ആണ്. സ്‌കൂട്ടറില്‍ പോകുന്ന അജയ് ദേവ്ഗണിന്റെ പിന്നാലെ കൂടിയ ആരാധകക്കൂട്ടത്തിന്റേതാണ് വിഡിയോ. 

പുതിയ ചിത്രം ഭോലയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം. ടൂവിലര്‍ ഓടിച്ചു പോകുന്ന അജയ്‌ദേവ്ഗണിനേയും താരത്തെ കണ്ട് സന്തോഷത്തില്‍ പിന്നാലെ ഓടുന്ന ഒരുകൂട്ടം പേരെയുമാണ് വിഡിയോയില്‍ കാണുന്നത്. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് താരം തന്നെയാണ് വിഡിയോ പങ്കുവച്ചത്. 

നല്ല കാരണത്തിനായി ആളുകൂട്ടം നമ്മെ പിന്തുടരുന്നത് നല്ലതാണ്. അവരുടെ സ്‌നേഹത്തിന് നന്ദി. - എന്നാണ് അജയ് ദേവ്ഗണ്‍ കുറിച്ചത്. വണ്ടിയോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഷൂട്ടിങ്ങിലായതിനാലാണ് താന്‍ ഹെല്‍മറ്റ് ധരിക്കാതിരിക്കുന്നതെന്നും താരം പറഞ്ഞു. കഴിഞ്ഞദിവസമാണ് ഭോലയുടെ ടീസര്‍ പുറത്തുവന്നത്. അജയ് ദേവ്ഗണ്‍ തന്നെയാണ് ഭോല സംവിധാനം ചെയ്യുന്നത്. തബുവും ചിത്രത്തില്‍ പ്രധാന വേത്തിലെത്തുന്നുണ്ട്. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കാണ് ഭോല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER