'അവസാനം കണ്ടിറങ്ങുമ്പോൾ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു'; രാജു മാമന്റെ ഓർമയിൽ അഭയ ഹിരൺമയി

താൻ കണ്ട പൂർണ കലാകാരനാണ് രാജു മാമനെന്നും അഭിയ കുറിച്ചു
കൊച്ചു പ്രേമനൊപ്പം അഭയ ഹിരൺമയി/ ഇൻസ്റ്റ​ഗ്രാം
കൊച്ചു പ്രേമനൊപ്പം അഭയ ഹിരൺമയി/ ഇൻസ്റ്റ​ഗ്രാം

തുല്യ കലാകാരൻ കൊച്ചുപ്രേമന്റെ മരണം മലയാള സിനിമാലോകത്തിന് വരുത്തിയ നഷ്ടം ചെറുതല്ല. സിനിമയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് പ്രിയ കലാകാരന് ആദരാജ്ഞലി നേർന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് തന്റെ അമ്മാവന്റെ ഓർമകളിൽ ​ഗായിക അഭയ ഹിരൺമയി കുറിച്ച വരികളാണ്. അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിരുന്നു എന്നാണ് അഭയ ഓർമിക്കുന്നത്. ചില്ലു കൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട്. വഴിയിൽ വലിച്ചെറിയുന്ന മിഠായി തുണ്ടു പോലും മാമന്റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവർ ആണെന്നും ​ഗായിക പറയുന്നു. താൻ കണ്ട പൂർണ കലാകാരനാണ് രാജു മാമനെന്നും അഭിയ കുറിച്ചു. 

അഭയ ഹിരൺമയിയുടെ കുറിപ്പ്

അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് ....എല്ലാ പ്രാവശ്യത്തെയും പോലെ ..
ചില്ലു കൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട് ...വഴിയിൽ വലിച്ചെറിയുന്ന മിട്ടായി തുണ്ടു പോലും മാമ്മന്റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവർ ആണ് ..
മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുകുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകൾ ആണല്ലോ എന്ന് എത്ര വട്ടത്തെ അഭിമാനം കൊണ്ടഇട്ടുണ്ട് ...കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും ....
ഞാൻ കണ്ട പൂർണ കലാകാരന് ,കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു പരാതികലും പരിഭവിച്ചതും ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനഉം ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ!!
Anniekuttyudae രാജു അണ്ണന്
ഞങ്ങളുടെ രാജു മാമ്മന് 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com