"അച്ഛനമ്മാർ വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന സ്വർണമണിഞ്ഞ് ഇളിച്ചു നിൽക്കാൻ എങ്ങനെ മനസ്സ് വരുന്നു?"; വിമർശനവുമായി സരയു 

അച്ഛനമ്മാർ അധ്വാനിച്ചു വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന സ്വർണമണിഞ്ഞ് പട്ടു സാരിയും ഉടുത്ത് മണവാട്ടി വേഷം കെട്ടുന്ന പെൺകുട്ടികളെ വിമർശിച്ച് നടി സരയു മോഹൻ. 
സരയു മോഹൻ/ചിത്രം: ഫേയ്സ്ബുക്ക്
സരയു മോഹൻ/ചിത്രം: ഫേയ്സ്ബുക്ക്

ച്ഛനമ്മാർ അധ്വാനിച്ചു വിയർപ്പൊഴുക്കി ഉണ്ടാക്കുന്ന സ്വർണമണിഞ്ഞ് പട്ടു സാരിയും ഉടുത്ത് മണവാട്ടി വേഷം കെട്ടുന്ന പെൺകുട്ടികളെ വിമർശിച്ച് നടി സരയു മോഹൻ. സോഷ്യൽ മീഡിയകളിൽ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത് എന്താണെന്നാണ് സരയുവിന്റെ ചോദ്യം. വിവാഹദിവസം സ്വർണത്തിൽ മൂടണമെങ്കിലും 50,000ന്റെ സാരി വേണമെങ്കിലും സ്വയം അധ്വാനിച്ചു സ്വന്തം പൈസക്ക് നേടൂ എന്നാണ് നടി പറയുന്നത്. ഇതിനായി ആദ്യം ജോലി നേടു എന്നിട്ട് മതി വിവാഹം എന്നുതീരുമാനിക്കൂ എന്നും സരയു ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. 

സരയുവിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്

അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു???
എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്...
നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ,50,000ന്റെ സാരി വേണോ.... സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ.... ചെയ്യൂ....അതിന് ആദ്യമൊരു ജോലി നേടൂ... എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം...
അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ???
പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല...
അവളുടെ കല്യാണദിവസം  മുന്നിൽ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും.....
നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്....
അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ?

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com