2022ലെ ഏറ്റവും ജനപ്രിയ താരം ധനുഷ്, ആറാമനായി ഹൃത്വിക്; തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ നിറഞ്ഞ് പട്ടിക
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th December 2022 12:24 PM |
Last Updated: 08th December 2022 12:24 PM | A+A A- |

പ്രമുഖ താരമായ ധനുഷ്, ഹൃത്വിക് റോഷന്‍, അല്ലു അര്‍ജുന്‍/ ട്വിറ്റര്‍
ഈ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ അഭിനേതാവായി തമിഴ് സൂപ്പര്‍താരം ധനുഷ്. പത്ത് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റ ബേസ് ആയ ഐഎംഡിബിയാണ് പട്ടിക പുറത്തിറക്കിയത്. ബോളിവുഡ് നടന്മാരില്‍ ഹൃത്വിക് റോഷന് മാത്രമാണ് പട്ടികയില്‍ ഇടംനേടാനായത്.
പത്തുപേരില്‍ ആറു പേരും തെന്നിന്ത്യന്‍ താരങ്ങളാണ്. തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലുള്ളവര്‍ പട്ടികയില്‍ ഇടംനേടിയെങ്കിലും മലയാളത്തില്‍ നിന്ന് ആരും പട്ടികയിലില്ല. ബോളിവുഡില്‍ നിന്നുള്ള നാലു പേരില്‍ മൂന്നു പേരും നടിമാരാണ്.
ബോളിവുഡ് സുന്ദരി ആലിയയാണ് രണ്ടാം സ്ഥാനത്ത്. ഐശ്വര്യ റായ് മൂന്നാം സ്ഥാനത്തും രാം ചരണ്‍ നാലാം സ്ഥാനവും നേടി. തെന്നിന്ത്യന്‍ സുന്ദരി സമാന്തയാണ് അഞ്ചാം സ്ഥാനത്ത്. ബോളിവുഡില്‍ നിന്ന് കിയാര അധ്വാനിയാണ് ഏഴാം സ്ഥാനത്ത്. ജൂനിയര്‍ എന്‍ടിആര്‍, അല്ലു അര്‍ജുന്‍, യഷ് എന്നിവര്‍ അവസാന മൂന്നു സ്ഥാനങ്ങളില്‍ ഇടംകണ്ടെത്തി.
ഇന്ത്യന്‍ ആരാധകരെ മാത്രമല്ല ഹോളിവുഡിനേയും അമ്പരപ്പിച്ചതോടെയാണ് ധനുഷ് ജനപ്രീതിയില്‍ ഒന്നാമനായത്. നെറ്റ്ഫഌക്‌സ് ചിത്രമായ േ്രഗ മാന്‍ വന്‍ വിജയമാണ് നേടിയത്. ഗംഗുഭായ്, ഡാര്‍ലിങ് തുടങ്ങിയ ചിത്രത്തിലൂടെയാണ് ആലിയ രണ്ടാം സ്ഥാനം നേടിയത്. പൊന്നിയിന്‍ സെല്‍വനിലെ നന്ദിനി എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ ആരാധക മനം കവര്‍ന്നത്.
പുഷ്പയിലെ ഓ ആണ്ടവ എന്ന ഗാനത്തിലൂടെയാണ് സാമന്ത കയ്യടി നേടിയത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ആര്‍ആര്‍ആറില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ രാം ചരണും ജൂനിയര്‍ എന്‍ടിആറും ജനപ്രീതിയിലേക്ക് എത്തുന്നത്. പുഷ്പയിലെ പ്രകടനത്തിലൂടെ അല്ലു അര്‍ജുനും കെജിഎഫിന്റെ വന്‍ വിജയത്തോടെ യഷും ആരാധകരെ അമ്പരപ്പിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഷാജി കൈലാസിന്റെ ചിത്രത്തില്‍ ഭാവന നായിക; ഹണ്ട് ഒരുങ്ങുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ