മാത്യുവിനൊപ്പം സൈക്കിളിൽ മാളവിക മോഹനൻ; ക്രിസ്റ്റി ഫസ്റ്റ്ലുക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 04:59 PM  |  

Last Updated: 15th December 2022 05:05 PM  |   A+A-   |  

christy

ക്രിസ്റ്റി ഫസ്റ്റ്ലുക്ക്

 

മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ക്രിസ്റ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മാളവികയെ ഇരുത്തി സൈക്കിൾ ചവിട്ടുന്ന മാത്യുവിനെയാണ് പോസ്റ്ററിൽ കാണുന്നത്.  നവാ​ഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

തന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന സിനിമ എന്ന കുറിപ്പിലാണ് മാളവിക പോസ്റ്റർ പങ്കുവച്ചത്. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം റൊമാന്റിക്ക് ഫീൽ ​ഗുഡ് സിനിമയാണ്. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ്. വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സൂപ്പർമാനാകാൻ ഇനി ഹെൻ റി കാവിൽ ഇല്ല, ആരാധകരെ നിരാശരാക്കി പ്രഖ്യാപനം​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ