'ഹിഗ്വിറ്റ' കോടതിയിലേക്ക്; നിര്‍മാതാക്കള്‍ നിയമനടപടിക്കൊരുങ്ങുന്നു

2019ല്‍ പണം അടച്ച് സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്
എന്‍എസ് മാധവന്‍, ഹിഗ്വിറ്റ പോസ്റ്റര്‍/ട്വിറ്റര്‍
എന്‍എസ് മാധവന്‍, ഹിഗ്വിറ്റ പോസ്റ്റര്‍/ട്വിറ്റര്‍

കൊച്ചി: ഹിഗ്വിറ്റ സിനിമയുടെ നിര്‍മാതാക്കള്‍ നിയമനടപടിക്ക് തയ്യാറെടുക്കുന്നു. പേര് വിവാദത്തില്‍ ഫിലിം ചേമ്പറിന്റെ ഭാഗത്ത് നിന്ന് പ്രതികൂല നിലപാട് വന്നതോടെയാണ് കോടതിയെ സമീപിക്കാന്‍ നിര്‍മാതാക്കള്‍ ആലോചിക്കുന്നത്. 

2019ല്‍ പണം അടച്ച് സിനിമയുടെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയുടെ സെന്‍സര്‍ഷിപ്പിന് ചേമ്പറിന്റെ ഭാഗത്ത് നിന്നും തടസം ഉണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍മാതാക്കളുടെ നീക്കം. 

സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേര് നല്‍കുന്നതിനെ ഫിലിം ചേമ്പര്‍ വിലക്കിയിരുന്നു. എന്‍എസ് മാധവന്റെ ചെറുകഥയുടെ പേരാണ് ഇത് എന്നതിനാല്‍ അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെയാണ് ഈ പേര് സിനിമയ്ക്ക് നല്‍കിയത് എന്നാണ് വിലക്കിന്റെ കാരണമായി ഫിലിം ചേംബര്‍ പറഞ്ഞത്.

അനേകം തലമുറകൾ അവരുടെ സ്‌കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ് എന്നാണ് എൻ എസ് മാധവൻ ട്വിറ്ററിൽ അന്ന് കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com