ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് കൊടിയിറക്കം; അവസാന ദിനം 15 ചിത്രങ്ങള്‍ 

ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും
ഫോട്ടോ: ഐഎഫ്എഫ്‌കെ, ഫെയ്‌സ്ബുക്ക്‌
ഫോട്ടോ: ഐഎഫ്എഫ്‌കെ, ഫെയ്‌സ്ബുക്ക്‌


തിരുവനന്തപുരം: ഇരുപത്തിയേഴാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം നിശാഗന്ധിയിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിനാണ് സമാപന ചടങ്ങ്.

പ്രമുഖ സാഹിത്യകാരൻ എം മുകുന്ദൻ ചടങ്ങിൽ മുഖ്യാതിഥിയാകും. ഹംഗേറിയൻ സംവിധായകൻ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. സുവർണചകോരം, രജതചകോരം, നെറ്റ്പാക്, ഫിപ്രസ്‌കി, എഫ്എഫ്എസ്ഐ-കെആർ മോഹനൻ അവാർഡുകൾ എന്നിവ ഇന്ന് സമ്മാനിക്കും.

റിസർവേഷൻ ഇല്ലാതെ ഇന്ന് ചിത്രങ്ങൾ കാണാം. ജാഫർ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്സ്, ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്സ് ഫിലിം എന്നിവ ഉൾപ്പടെ 15 ചിത്രങ്ങളാണ് രാജ്യാന്തരമേളയുടെ സമാപന ദിനമായ ഇന്ന് പ്രദർശിപ്പിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com